Image

ഷാരോണ്‍ വധക്കേസ്: തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം

ജോബിന്‍സ് Published on 03 November, 2022
ഷാരോണ്‍ വധക്കേസ്: തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം

ഷാരോണ്‍ വധക്കേസിലെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതും തമിഴ്നാട് അതിര്‍ത്തിയിലാണ്. അതിനാല്‍ കേസ് തമിഴ്നാട് പൊലീസിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറല്‍ എസ്പിക്ക് ലഭിച്ച നിയമോപദേശം. 

ഭാവിയില്‍ പ്രതി പൊലീസ് അന്വേഷണത്തിന്റെ അധികാര പരിധി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിയമോപദേശം നല്‍കി.അതേസമയം കേസ് മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതില്‍ മുഖ്യമന്ത്രിയുമായി ഡിജിപി ചര്‍ച്ച നടത്തും. കേസിലെ കുറ്റാരോപിതയായ ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവര്‍മന്‍ചിറ തമിഴ്നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്.

അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിലെ ചോദ്യം ചെയ്യലിലെ കണ്ടെത്തല്‍.

SHARON MURDER CASE LEGAL ADVICE

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക