Image

നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിനെ പിന്തുണച്ച് അലൈന്‍ ഷുഹൈബ് 

ജോബിന്‍സ് Published on 03 November, 2022
നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിനെ പിന്തുണച്ച് അലൈന്‍ ഷുഹൈബ് 

ജനാധിപത്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് അലന്‍ ഷുഹൈബ്. സംഘടനയ്ക്കെതിരെ കേസുണ്ടോ ഇല്ലേയോ എന്നത് വിഷയമല്ലെന്നും യുഎപിഎ സെക്ഷന്‍ 15 പ്രകാരം നരേന്ദ്രമോദി സര്‍ക്കാരിന് നിലവില്‍ ഏത് സംഘടനയെയും നിരോധിക്കാമെന്ന സാഹചര്യമാണുള്ളതെന്നും അലന്‍ ഷുഹൈബ് പറഞ്ഞു. സോഷ്യല്‍മീഡിയയിലെ പിഎഫ്ഐ പിന്തുണ പോസ്റ്റിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് അലന്റെ മറുപടി.

അലന്‍ ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞത്: ''യുഎപിഎ സെക്ഷന്‍ 15 പ്രകാരം നിലവില്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഏത് സംഘടനയെയും നിരോധിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ പിഎഫ്ഐ പോലൊരു സംഘടനയെ, അവര്‍ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. കേസുണ്ടോ ഇല്ലേയോ എന്നത് അല്ല വിഷയം. ജനധിപര്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. ഒരു സുപ്രഭാതത്തില്‍ നിരോധിക്കപ്പെടുന്നു. നേതാക്കന്‍മാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഞാന്‍ യുഎപിഎയ്ക്ക് എതിരായിട്ടുള്ള മനുഷ്യനാണ്. അത് ചാര്‍ജ് ചെയ്യപ്പെട്ട ഒരാളാണ്. 10 മാസം ജയില്‍ കിടന്നിട്ടുണ്ട്. ഞാന്‍ യുഎപിഎയ്ക്ക് എതിരായി പറയുന്ന സമയത്ത് ഇത്തരത്തില്‍ സ്റ്റേറ്റ് നടത്തുന്ന വയലന്‍സിനെതിരായ സംസാരിക്കുന്ന ആളാണ്. യുഎപിഎ റിസര്‍വ്വ് ചെയ്തിട്ടുള്ള സാധനമല്ല. സിപിഐഎമ്മിനുണ്ട്. ടിഎംസി, കോണ്‍ഗ്രസ്, സിപിഐ പലര്‍ക്കുമുണ്ട് യുഎപിഎ.''

ALAN SHUHAIB SUPPORT PFI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക