Image

മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണറുടെ മറുപടി ; വേണ്ടിവന്നാല്‍ കള്ളക്കടത്ത് കേസിലും ഇടപെടും

ജോബിന്‍സ് Published on 03 November, 2022
മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണറുടെ മറുപടി ; വേണ്ടിവന്നാല്‍ കള്ളക്കടത്ത് കേസിലും ഇടപെടും

ഗവര്‍ണര്‍ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യും. ആരോപിക്കുന്നത് പോലെ താന്‍ ആര്‍എസ്എസ് നോമിനിയല്ല. രാജ്ഭവന്‍ ഒരു രാഷ്ട്രീയ നിയമനങ്ങളും നടത്തിയിട്ടില്ല. അങ്ങനെ മുഖ്യമന്ത്രി തെളിയിച്ചാല്‍ താന്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ഒമ്പത് യൂനിവേഴ്സിറ്റികളുടെ വൈസ് ചാന്‍സിലര്‍മാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വി.സിമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. വി.സിമാര്‍ക്ക് നേരിട്ട് കാണാന്‍ നവംബര്‍ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി.സിമാരുടെ ശമ്പളം പിടിക്കുന്നതിലും തീരുമാനമായിട്ടില്ല. അനാവശ്യമായി താന്‍ ഇടപെടല്‍ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നല്‍കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. മന്ത്രി ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു . ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം. 

സ്വപ്‌ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശം നടത്തി. ആ വനിതയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണ്?. അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ? ശിവശങ്കര്‍ ആരായിരുന്നു? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ്? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

GOVERNOR REPLY TO CM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക