Image

ഗവര്‍ണ്ണറുടെ നോട്ടീസിന് മറുപടി നല്‍കി കേരള വിസി 

ജോബിന്‍സ് Published on 03 November, 2022
ഗവര്‍ണ്ണറുടെ നോട്ടീസിന് മറുപടി നല്‍കി കേരള വിസി 

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി പി മഹേദേവന്‍ പിളള. ചട്ടപ്രകാരമാണ് വിസി സ്ഥാനത്ത് എത്തിയത്. വിസിയാകാനുളള യോഗ്യതകള്‍ തനിക്ക് ഉണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ വിശദീകരണത്തില്‍ ഡോ. വി പി മഹേദേവന്‍ പിളള പറഞ്ഞു.

ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചിരുന്നു. അതേസമയം ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ ഇല്ല. നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാര്‍ ഹര്‍ജിയില്‍ പറഞ്ഞത്. കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദീകരണം നല്‍കാനുളള സമയപരിധി തീര്‍ന്നു.

രാജിവെച്ചൊഴിയാനുളള ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗിലൂടെ വിസിമാര്‍ നേരത്തെ അനുകൂല വിധി നേടിയിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലും കോടതി സര്‍വകലാശാല നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.

KERALA VC REPLIED TO GOCERNOR'S SHOW CAUSE NOTICE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക