Image

സാമൂഹിക പ്രവര്‍ത്തക ഇള ഭട്ട് അന്തരിച്ചു

ജോബിന്‍സ് Published on 03 November, 2022
സാമൂഹിക പ്രവര്‍ത്തക ഇള ഭട്ട് അന്തരിച്ചു

പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഇള ഭട്ട് (80) അന്തരിച്ചു. അഹമ്മദാബാദ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആയിരുന്നു അന്ത്യം. പദ്മശ്രീ, പത്മഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഇള ഭട്ട് സ്ത്രീകള്‍ക്കായി സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ എന്ന സംഘടനയുടെ സ്ഥാപകയായിരുന്നു.

1973 ല്‍ ഇന്ത്യയിലെ ആദ്യത്തെ വനിത ബാങ്കായ സേവ സഹകരണ ബാങ്ക് സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തിരുന്നു. സബര്‍മതി ആശ്രം പ്രിസര്‍വേഷന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആഗോള സംഘടനയായ ദ എന്‍ഡേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയും ആയിരുന്നു. പ്രചോദനാത്മകമായ പൈതൃകം ബാക്കിയാക്കിയാണ് ഇള യത്രയായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

പ്രധാന മന്ത്രി നരേന്ദ്രമോദി, രാഹുല്‍ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ ഇളയടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രമേശ് ഭട്ട് ആണ് ഭര്‍ത്താവ്. മഹിര്‍, അമിമയി എന്നിവരാണ് മക്കള്‍.

SOCIAL WORKER ILLA BHATT PASSED AWAY

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക