ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സിന്റെ രണ്ടാം ദിനം ഇന്ത്യക്ക് നിരാശ തുടരുന്നു. പുരുഷന്മാരുടെ ബോക്സിംഗില്‍ 56 കിലോ ഗ്രാം(ബാന്റം വെയ്റ്റ്) വിഭാഗത്തില്‍ ഇന്ത്യയുടെ ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ പുറത്തായി. മെക്സിക്കോയുടെ വാള്‍ഡസ് ഫിയറോയാണ് ശിവ ഥാപ്പയെ ഇടിച്ചിട്ടത്.