Image

അലന്‍ ഷുഹൈബിനെതിരെ കള്ളക്കേസെടുത്ത് യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കാന്‍ നീക്കമെന്ന് വി.ഡി സതീശന്‍

Published on 02 November, 2022
 അലന്‍ ഷുഹൈബിനെതിരെ കള്ളക്കേസെടുത്ത് യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കാന്‍ നീക്കമെന്ന് വി.ഡി സതീശന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ പാലയാട് ക്യാമ്പസില്‍ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തിന് ഇരയായി എന്ന് പരാതിപ്പെട്ട അലന്‍ ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഎപിഎ കേസില്‍ അലന് കിട്ടിയ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു. ഗുണ്ടായിസത്തിന് എതിരു നിന്ന അലനെ റാഗിങ് കേസില്‍ അകത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ബോധമുള്ള മനുഷ്യര്‍ ശബ്ദിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ കുറിപ്പിലേക്ക്...

Allan Shuaibനോട് അരിശം തീര്‍ക്കുകയാണ്... 

ചായകുടിക്കാന്‍ പോയപ്പോഴല്ല വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്  എന്ന് ഒരു വഷളന്‍ ചിരിയുടെ അകമ്പടിയോടെ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് ആരും മറന്നു കാണില്ല, മുഖ്യമന്ത്രി പറഞ്ഞ ആ തെളിവൊന്നും ബോധ്യപ്പെടാതെ കോടതി അലന് ജാമ്യം  നല്‍കിയത് മുതല്‍ രായാവിന്റെ അതൃപ്തി അലന് മേലുണ്ട്, ഇന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാംപസില്‍ എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരുനിന്ന അലനെ റാഗിങ് കേസില്‍ അകത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ട്, അതായത് ആ പേരും പറഞ്ഞു യുഎപിഎ കേസില്‍ അലന് കിട്ടിയ ജാമ്യം റദ്ധാക്കി വീണ്ടും ജയിലിലാക്കാന്‍ രായാവ് ശ്രമിക്കുന്നുണ്ട്. 

ജനാധിപത്യ ബോധമുള്ള മനുഷ്യര്‍ ശബ്ദിക്കണം, പ്രതിപക്ഷ നേതാവ് വിഷയത്തില്‍ ഇടപെടണം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക