Image

മന്ത്രി പറഞ്ഞത് മന്ത്രിസഭയുടെ അഭിപ്രായമാണോയെന്ന് അറിയില്ല', ചര്‍ച്ചകള്‍ ഇനിയും നടക്കും: ലത്തീന്‍ അതിരൂപത

Published on 02 November, 2022
 മന്ത്രി പറഞ്ഞത് മന്ത്രിസഭയുടെ അഭിപ്രായമാണോയെന്ന് അറിയില്ല', ചര്‍ച്ചകള്‍ ഇനിയും നടക്കും: ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരെ നടക്കുന്ന സമരം രാജ്യവിരുദ്ധമെന്ന ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്ക് എതിരെ ലത്തീന്‍ അതിരൂപത. ഫിഷറീസ് മന്ത്രി പറഞ്ഞത് മന്ത്രിയുടെ അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ല. ചര്‍ച്ചകള്‍ ഇനിയും നടക്കും. മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. 

വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്നെന്നും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നുമാണ് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞത്. ഒരു സര്‍ക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. രാജ്യ താത്പര്യത്തെ എതിര്‍ക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്. 2015 ല്‍ കാരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതില്‍ ഉള്ളവരുടെ തന്നെ അറിവോടെയാണ് കരാറില്‍ ഏര്‍പ്പെട്ടതെന്നുമാണ് മന്ത്രി പറഞ്ഞത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക