Image

നീതി കിട്ടിയതില്‍ സന്തോഷം', പ്രതിയുടെ പശ്ചാത്തലം ഞെട്ടിച്ചെന്ന് മ്യൂസിയത്തില്‍ ആക്രമിക്കപ്പെട്ട യുവതി

Published on 02 November, 2022
 നീതി കിട്ടിയതില്‍ സന്തോഷം', പ്രതിയുടെ പശ്ചാത്തലം ഞെട്ടിച്ചെന്ന് മ്യൂസിയത്തില്‍ ആക്രമിക്കപ്പെട്ട യുവതി

തിരുവനന്തപുരം:  പ്രതിയെ പിടികൂടാനായതിലും നീതി കിട്ടിയതിലും സന്തോഷമെന്ന് മ്യൂസിയത്തില്‍ ആക്രമിക്കപ്പെട്ട യുവതി. മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ആദ്യഘട്ടത്തില്‍ വീഴ്ച്ചയുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. സംഭവം നടന്ന ദിവസം അഞ്ചേമുക്കാലോടെ തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എല്ലാവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോയെന്ന് മറുപടി കിട്ടി. തുടര്‍ന്ന് 8.30 ന് എത്താന്‍ ആവശ്യപ്പെട്ടു. 10 മണിയോട് അടുത്ത് മൊഴിയെടുത്തു. ആദ്യം നീതി കിട്ടില്ലെന്നാണ് വിചാരിച്ചത്. എന്നാല്‍ ഡിസിപി ഇടപെട്ടപ്പോളാണ് നീതി കിട്ടിയതെന്നും യുവതി പറഞ്ഞു. പ്രതിയുടെ പശ്ചാത്തലം തന്നെ ഞെട്ടിച്ചെന്നും യുവതി വിശദീകരിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക