Image

ആന്ധ്ര എംഎല്‍എമാരുടെ സ്വത്തുവിവരം പരസ്യപ്പെടുത്തും

Published on 28 July, 2012
ആന്ധ്ര എംഎല്‍എമാരുടെ സ്വത്തുവിവരം പരസ്യപ്പെടുത്തും
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭയിലെ എല്ലാ എംഎല്‍എമാരുടെയും സ്വത്തുവിവരം നിയമസഭാ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തും. അടുത്ത 15 ദിവസത്തിനുള്ളില്‍ ആസ്തി, ബാധ്യതാ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എംഎല്‍മാരോട് നിയമസഭാ സ്പീക്കര്‍ നഡേന്ദല മനോഹര്‍ ആവശ്യപ്പെട്ടു. 

നിയമസഭാ ചട്ടം അനുസരിച്ച് എല്ലാ വര്‍ഷവും ജൂലൈ 31ന് മുമ്പ് നിയമസഭാംഗങ്ങള്‍ ആസ്തി, ബാധ്യതാ വിവരങ്ങള്‍ സ്പീക്കര്‍ക്ക് സീല്‍ ചെയ്ത കവറില്‍ നല്‍കണം. ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു ഇതുവരെയുള്ള പതിവ്. എന്നാല്‍ ഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഈ വര്‍ഷം മുതല്‍ എംഎല്‍എമാരുടെ സ്വത്തുവിവരം നിയമസഭാ വെബ്‌സൈറ്റില്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്പീക്കര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക