Image

വിസിമാര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് സ്‌റ്റേയില്ല

ജോബിന്‍സ് Published on 02 November, 2022
വിസിമാര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് സ്‌റ്റേയില്ല

സംസ്ഥാനത്തെ വിവധ സര്‍വ്വകലാശാലകളിലെ വിസിമാര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് സ്‌റ്റേ ഇല്ല. സ്‌റ്റേ ആവശ്യപ്പെട്ട് ഏഴ് വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. ഇടക്കാല സ്‌റ്റേ വേണമെന്നായിരുന്നു ആവശ്യം. നാളെയാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപിട നല്‍കാനുള്ള സമയപരിധി അവസാനിക്കുന്നത്. 

കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കേരളാ ഹൈക്കോടതി, ചാന്‍സിലര്‍ അടക്കമുള്ള എതിര്‍ കക്ഷികളോട് വിശദീകരണം തേടി. ഹര്‍ജികള്‍ നാളെ പരിഗണിക്കാന്‍ മാറ്റി. ഗവര്‍ണ്ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു സെനറ്റിനും അധികാരമില്ലെന്നും പ്രതിഷേധമുണ്ടെങ്കില്‍ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. വിസിയെ നിയമിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് താത്പര്യമില്ലേയെന്നു ചോദിച്ച കോടതി വിസിയെ വേണമെന്നുണ്ടെങ്കില്‍ ഇങ്ങനെയായിരിക്കല്ല സീപനമെന്നും കേരളാ സര്‍വ്വകലാശാലയോട് പറഞ്ഞു. നോമിനിയെ സെര്‍ച്ച് കമ്മിററിയിലേയ്ക്ക് നിര്‍ദ്ദേശിക്കാന്‍ താത്പര്യമില്ലെങ്കില്‍ അത് തുറന്നു പറയണമെന്നും കോടതി പറഞ്ഞു. 

നടപടിക്രമങ്ങള്‍ കോടതിയില്‍ നടക്കുമ്പോഴും വിസിമാര്‍ക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുകയാണ്. നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം വിസിമാരില്‍ നിന്നും തിരിച്ചു പിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍  ഉത്തരവിറക്കും. നിയമനം യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചായതിനാല്‍ ശമ്പളം കൈപ്പറ്റിയതും അനര്‍ഹമായാണെന്ന് വിലയിരുത്തിയാണ് നടപടി.

NOY STAY FOR GOVERNOR'S SHOW CAUSE NOTICE TO VCS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക