Image

കാര്‍ കിണറ്റിലേയ്ക്ക് മറിഞ്ഞ് ബിഷപ്പിന്റെ സഹോദരന്‍ മരിച്ചു

ജോബിന്‍സ് Published on 02 November, 2022
കാര്‍ കിണറ്റിലേയ്ക്ക് മറിഞ്ഞ് ബിഷപ്പിന്റെ സഹോദരന്‍ മരിച്ചു

കാര്‍ കിണറ്റിലേയ്ക്ക് മറിഞ്ഞ് ഗൃഹനാഥനും മകനും
 ദാരുണാന്ത്യം. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് കിണറ്റിലേയ്ക്ക് മറിയുകയായിരുന്നു. 

താരാമംഗലത്ത് മാത്തുക്കുട്ടി (60) മകന്‍ ബിന്‍സ് (18) എന്നിവരാണ്‌
മരിച്ചത്. മാത്തുക്കുട്ടി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു ബിന്‍സിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മരണം സംഭവിക്കുകയായിരുന്നു. വീട്ടുമുറ്റത്തെ കിണറ്റിലാണ് കാര്‍ വീണത്. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.

കാറിന്റെ മുന്‍സീറ്റുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരേയും ഒപ്പം വാഹനവും പുറത്തെടുത്തത്.

car-accident-during-driving-lesson-bishop's brother-died

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക