Image

സിവിക് ചന്ദ്രന്‍ കേസ് : സെഷന്‍സ് ജഡ്ജിയുടെ സ്ഥലം മാറ്റം റദ്ദാക്കി 

ജോബിന്‍സ് Published on 02 November, 2022
സിവിക് ചന്ദ്രന്‍ കേസ് : സെഷന്‍സ് ജഡ്ജിയുടെ സ്ഥലം മാറ്റം റദ്ദാക്കി 

സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ പരാമര്‍ശം നടത്തിയ സെഷന്‍സ് ജഡ്ജിന്റെ സ്ഥലം മാറ്റം റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിക്കിയത്. 

ലൈംഗിക പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ വിവാദ പരാമര്‍ശങ്ങളായിരുന്നു നടപടിക്ക് കാരണം. സ്ഥലംമാറ്റത്തിനെതിരെ സെഷന്‍സ് ജഡ്ജ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് എസ്.കൃഷ്ണകുമാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ തന്നെ കൊല്ലം ലേബര്‍ കോടതിയിലെ ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ വാദം. മൂന്ന് വര്‍ഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.

high court cancel civic chandren case judge's transfer

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക