Image

നരബലി കേസ് : ലൈലയ്ക്ക് ജാമ്യമില്ല

ജോബിന്‍സ് Published on 02 November, 2022
നരബലി കേസ് : ലൈലയ്ക്ക് ജാമ്യമില്ല

കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസില്‍ പ്രതി ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാം പ്രതിയാണ് ഭഗവല്‍ സിംഗിന്‍രെ ഭാര്യ ലൈല. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹര്‍ജി തള്ളിയത്.

പദ്മ കേസില്‍ 12 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ലൈലയുടെ ആവശ്യം. നിലവില്‍ റോസലി കൊലക്കേസില്‍ കാലടി പൊലീസ് കസ്റ്റഡിയിലാണ് ലൈല.

കൊലപാതകത്തില്‍ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു ലൈലയുടെ വാദം. അന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഒക്ടോബര്‍ 11 നാണ് നരബലി കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായത്.

human sacdifise laila bail application dismissed

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക