Image

ഗവര്‍ണ്ണര്‍ മുന്നോട്ട് തന്നെ : വി.സി.മാരുടെ ശമ്പളം തിരികെ പിടിക്കും

ജോബിന്‍സ് Published on 02 November, 2022
ഗവര്‍ണ്ണര്‍ മുന്നോട്ട് തന്നെ : വി.സി.മാരുടെ ശമ്പളം തിരികെ പിടിക്കും

സംസ്ഥാനത്തെ എട്ട് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ഗവര്‍ണ്ണര്‍. പിരിച്ചു വിടാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ കാണിക്കണമെന്നു കാട്ടി ഇവര്‍ക്ക് നല്‍കിയ നോട്ടീസിന്റെ സമയപരിധി നാളെ അവസാനിക്കുകയാണ്. 

ഈ വിസിമാരുടെ ശമ്പളം തിരികെ പിടിക്കാനാണ് ഗവര്‍ണ്ണറുടെ പദ്ധതി. എട്ട് വിസിമാരുടേയും നിയമനം യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചതാണെന്നാണ് രാജ്ഭവന്‍ നിലപാട്. അത് കൊണ്ട് ചട്ടം ലംഘിച്ചുള്ള നിയമനത്തിന് നല്‍കിയ ശമ്പളം അനര്‍ഹമായാണെന്നും വിലയിരുത്തിയാണ് നടപടി.

ഇപ്പോള്‍ ഗവര്‍ണ്ണര്‍ സംസ്ഥാനത്തില്ല. അടുത്ത ദിവസം അദ്ദേഹം മടങ്ങിയെത്തുമെന്നാണ് വിവരം. രാജ്ഭവനിലെത്തിയാലുടന്‍ വിസിമാര്‍ക്കെതിരെയുള്ള നടപടികളുമായി മുന്നോട്ട് നീങ്ങാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

gover planed to take more actions aganist VC's

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക