Image

സൈമണ്‍ ബ്രിട്ടോയുടെ വീട് ആളില്ലാത്ത സമയത്ത് പോലീസ് കുത്തിത്തുറന്നെന്ന് ആരോപണം ; സ്വര്‍ണ്ണവും നഷ്ടമായി

ജോബിന്‍സ് Published on 02 November, 2022
സൈമണ്‍ ബ്രിട്ടോയുടെ വീട് ആളില്ലാത്ത സമയത്ത് പോലീസ് കുത്തിത്തുറന്നെന്ന് ആരോപണം ; സ്വര്‍ണ്ണവും നഷ്ടമായി

തന്റെ വീട് പൊലീസ് കുത്തിത്തുറന്നെന്നും അതിനെ പിന്നാലെ പത്ത് പവന്റെ ആഭരങ്ങള്‍ കാണാതായെന്നും പറഞ്ഞ്  അന്തരിച്ച   മുന്‍ സി പി എം എം എല്‍ എയും ജീവിക്കുന്ന രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന  സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കുത്തുകേസിലെ പ്രതി വീട്ടില്‍ ഒളിവിലിരിക്കുന്നുവെന്ന് പറഞ്ഞാണ് ഞാറക്കല്‍ പൊലീസില്‍ നിന്നുള്ള ഒരു സംഘം താന്‍ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്നതെന്ന് സീനാ ഭാസ്‌കര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സമീപവാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന പരാതി നല്‍കിയത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോടും ആഭരങ്ങളും കാണാതായെന്ന് സീന പറയുന്നു. ബ്രിട്ടോക്ക് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലത് കാണാതായിട്ടുണ്ടെന്നും സീന പറയുന്നു.

യാതൊരു നടപടിക്രമങ്ങളും പാലിക്കാതയാണ് പൊലീസ് വീട് കുത്തിത്തുറന്നതെന്ന് സീന ഭാസ്‌കര്‍ പറയുന്നു. ചില സാമൂഹിക ദ്രോഹികളുടെ സഹായവും ഇവര്‍ക്ക് കിട്ടിക്കാണണം. മകളുടെ പഠനാവശ്യത്തിനായി ദില്ലിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പൊലീസ് വിവരം പറഞ്ഞില്ല. ഒരു മാസം മുന്‍പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍ പെട്ട ലിപിന്‍ ജോസഫ് എന്നയാളെ ആയുധം കൈവശം വച്ച സംഭവത്തില്‍ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പ്രകാരം വടുതലയിലെ വീട്ടില്‍ പ്രതി ഉണ്ടായിരുന്നുവെന്നു ഇതനുസരിച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചേ വീ്ട്ടില്‍ എത്തിയതെന്നും ഞാറക്കല്‍ പൊലീസ് പറയുന്നു.

ഞാറക്കല്‍ പൊലീസിനെതിരെ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍ നല്‍കിയ പരാതിയില്‍ പ്രതികരിച്ച് സ്റ്റേഷന്‍ സിഐ. കുത്ത് കേസിലെ പ്രതി വീട്ടില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം വീട്ടില്‍ കയറി പരിശോധന നടത്തിയതെന്ന് സിഐ പറഞ്ഞു. വീടിന്റെ ഉടമ ഡല്‍ഹിയില്‍ ആയത് കൊണ്ട് കെയര്‍ ടേക്കറുടെ സാന്നിധ്യത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. വീടിന്റെ പിന്‍വാതില്‍ കുത്തി തുറന്നാണ് പൊലീസ് അകത്തു കയറിയതെന്നും സ്വര്‍ണം മോഷണം പോയെന്ന സീനയുടെ പരാതി പരിശോധിക്കുമെന്നും സിഐ വ്യക്തമാക്കി.

police attacekd in simon brittose house 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക