Image

സന്തോഷിനെ ഒഴിവാക്കും ; കേസില്‍ ഒരിടപെടലും ഉണ്ടാകില്ലെന്ന് റോഷി അഗസ്റ്റിന്‍

ജോബിന്‍സ് Published on 02 November, 2022
സന്തോഷിനെ ഒഴിവാക്കും ; കേസില്‍ ഒരിടപെടലും ഉണ്ടാകില്ലെന്ന് റോഷി അഗസ്റ്റിന്‍

കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ അറസ്റ്റിലായ പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജല അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനാണ് പ്രതി. കേസില്‍ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടര്‍ അതോറിറ്റിയില്‍ പുറം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരന്‍ ആണ് ഇയാള്‍. ആരോപണ വിധേയനായ ഡ്രൈവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഏജന്‍സിക്കു നിര്‍ദേശം നല്‍കണമെന്നും വാട്ടര്‍ അതോറിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും സന്തോഷ് തന്നെയാണെന്നാണ് പൊലീസിന്റെ സംശയം. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരാളാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

santhosh-was-asked-to-leave-there-will-be-no-intervention-in-the-case-roshi-augustine

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക