കാഞ്ഞങ്ങാട്: അനിത. തകര്‍ന്നത് ഇവളുടെ പ്രതീക്ഷ മാത്രമല്ല. സ്വപ്നങ്ങളുമാണ്.
ടാര്‍പോളിന്‍ കൊണ്ട് കെട്ടി നിര്‍ത്തിയ കൂരയ്ക്കടുത്ത് പണി പാതി വഴി നിന്നു പോയ
ചെറിയ വീടുണ്ട്. അവിടെ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു സ്വപ്നം. അതിനു
വേണ്ടി കൂലി പണിയും മറ്റുമായി ഏറെ കഷ്ടപ്പെടുന്നതിനിടയിലാണ് തൈക്കടപ്പുറം
എ.പി.റോഡില്‍ മാധവിയുടെ മകള്‍ എം.അനിത(33) കട്ടിലിലേക്കു വീണു പോയത്. നട്ടെല്ലിലെ
ഞരമ്പുകള്‍ക്ക് തേയ്മാനം സംഭവിക്കുന്ന അപൂര്‍വ രോഗമാണ് അനിതയുടെ സ്വപ്നങ്ങളെ
തകര്‍ത്തത്.
വലതു കയ്യില്‍ അമ്മയും ഇടതു കയ്യില്‍ ബലമുള്ളൊരു
വടിയുമുണ്ടെങ്കില് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള ഒരു ശ്രമം അനിത
നടത്തും. പലപ്പോഴും വിജയിക്കണമെന്നില്ല. മഴക്കാറു മതി അനിതയുടെ കണ്ണു നനയാന്‍. പാതി
വഴിയില്‍ നിന്നു പോയ വീടിന്റെ പകുതിയും ഇക്കഴിഞ്ഞ മഴയില്‍ ഇടിഞ്ഞു പോയി. ഇപ്പോള്‍
കിടക്കുന്ന കൂരയ്ക്ക് വരാനിരിക്കുന്ന മഴയില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും
അവള്‍ക്കറിയാം. പിന്നെങ്ങനെ അനിത കരയാതിരിക്കും. ആകെയുള്ള നാലു സെന്റ് പുരയിടം
പോലും ചികില്‍സയ്ക്കായി വില്‍ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഈ അമ്മയും
മകളും.
അനിത കുഞ്ഞായിരുന്നപ്പോഴെ അച്ഛന് മരിച്ചതാണ്. പടന്നക്കാട് ഗുഡ്
ഷെപ്പേര്‍ഡ് പള്ളി വികാരിയും പള്ളി കമ്മിറ്റിക്കാരും തൈക്കടപ്പുറത്തെ നന്മ ക്ലബിലെ
ചെറുപ്പക്കാരും ലയണ്‍സ് ക്ലബും സ്വരൂപിച്ചു നല്കിയ പണം കൊണ്ടാണ് മംഗലാപുരത്തെ
ആശുപത്രിയിലേക്കു പോയതും ചികില്‍സ നടത്തിയതും. ഓഗസ്റ്റിലും ആശുപത്രിയില്‍ പോകണം.
എങ്ങനെ എന്നു മാത്രം ഇവള്‍ക്കറിയില്ല. വീടു പൂര്‍ത്തിയാക്കുന്നതും ചികില്‍സയിലൂടെ
രോഗം ഭേദമാകുന്നതുമെല്ലാം കട്ടിലില്‍ വെറുതെ കിടക്കുമ്പോള്‍ അനിത സ്വപ്നം
കാണുന്നുണ്ട്. കരുണാര്‍ദ്രമായ മനസുകളിലാണ് ഇനിയവളുടെ പ്രതീക്ഷ.
ബാങ്ക്
അക്കൗണ്ട് വിവരങ്ങള്‍ സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍-
42072200056502 നീലേശ്വരം
ശാഖ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല