Image

വിസിമാര്‍ക്കും,മന്ത്രിക്കുമെതിരായ ഗവര്‍ണറുടെ നീക്കം ഭരണഘടനാവിരുദ്ധം, സിപിഎം

Published on 01 November, 2022
 വിസിമാര്‍ക്കും,മന്ത്രിക്കുമെതിരായ ഗവര്‍ണറുടെ നീക്കം ഭരണഘടനാവിരുദ്ധം, സിപിഎം

ന്യുഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കേന്ദ്രകമ്മറ്റി.വൈസ് ചാന്‍സിലര്‍മാക്കും, മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കും.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമം.കേരളത്തിലെ ജനങ്ങള്‍ യോജിച്ച് ഗവര്‍ണ്ണറുടെ നീക്കങ്ങളെ ചെറുക്കുമെന്നും സി പി എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു. ഭരണഘടനയിലില്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനുള്ള ശ്രമം അംഗീകരിക്കില്ല.എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളുടെയും പിന്തുണ തേടിയത് ഈ പശ്ചാത്തലത്തിലാണ്.ഗവര്‍ണ്ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് പറയട്ടെ . ഒരു വിഭാഗത്തിന് ഗവര്‍ണ്ണര്‍ അനുകൂല നിലപാട് ഉണ്ടോയെന്ന് അവര്‍ വ്യക്തമാക്കട്ടെ.ഒന്നിച്ചുള്ള നീക്കത്തിന് സി പി എം ശ്രമം തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക