Image

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published on 01 November, 2022
 ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഇടുക്കി:  ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരു ഉദ്യോ?ഗസ്ഥന് കൂടി സസ്‌പെന്‍ഷന്‍. മുന്‍ ഇടുക്കി വൈള്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുല്‍ ബിയെ ആണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.  നേരത്തെ രാഹുലിനെ തിരുവനന്തപുരം ഹെഡ്ക്വാട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയിരുന്നു.  ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി. 

കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് വില്‍പനക്ക് കൊണ്ടുപോയ രണ്ടു കിലോ കാട്ടിറച്ചിയുമായി കണ്ണംപടി പുത്തന്‍ പുരയ്ക്കല്‍ സരുണ്‍ സജിയെ  കിഴുകാനം ഫോറസ്റ്ററും, സംഘവും അറസ്റ്റ് ചെയ്തത്. ഇറച്ചി കടത്തിയ  ഓട്ടോ റിക്ഷയും വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വന്‍മാവ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് സരിന്‍ പിടിയിലായതെന്നാണ്  വനം വകുപ്പ് നല്‍കിയ വിശദീകരണം.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക