Image

കുറുവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം: പിടിയിലായത് മന്ത്രി റോഷി അഗസ്റ്റിന്റെ പി.എയുടെ ഡ്രൈവര്‍

Published on 01 November, 2022
കുറുവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം: പിടിയിലായത് മന്ത്രി റോഷി അഗസ്റ്റിന്റെ പി.എയുടെ ഡ്രൈവര്‍

 

തിരുവനന്തപുരം: കഴിഞ്ഞ ബുധനാഴ്ച മ്യൂസിയം വളപ്പില്‍ സ്ത്രീയ്‌ക്കെതിരെ ലൈംഗികാതിക്രമം അതിക്രമം നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരാള്‍ പിടിയില്‍. കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ ആണ് ഒരാളെ പിടികൂടിയത്. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പി.എയുടെ ഡ്രൈവര്‍ സന്തോഷ്‌ ആണ് പിടിയിലായത്. പേരൂര്‍ക്കട പോലീസ് ആണ് പിടികൂടിയത്. 

മ്യൂസിയം പരിസരത്ത് അതിക്രമം നടത്തിയതിന് പിന്നാലെ അവിടെ നിന്ന പ്രതി രക്ഷപ്പെട്ടത് ഒരു ഇന്നോവ കാറിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനോട് അടുത്ത സമയത്ത് കുറുവന്‍കോണത്ത് വീട്ടില്‍ അജ്ഞാതനെ കണ്ടത്. ഇതിനു സമീപത്തായി സര്‍ക്കാര്‍ ബോര്‍ഡുള്ള ഒരു ഇന്നോവ കാര്‍ കണ്ടെത്തിയിരുന്നു. ഈ കാര്‍ പിന്തുടര്‍ന്ന് എത്തിയ പോലീസ് സെക്രട്ടേറിയറ്റില്‍ നിന്ന് ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. 

മന്ത്രിയുടെ പഴ്‌സണല്‍ അസിസ്റ്റന്റിന്റെ ഓഫീസില്‍ ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പേരൂര്‍ക്കട സ്‌റ്റേഷനില്‍ എത്തിച്ചു. കുറവന്‍േകാണത്തെ വീട്ടില്‍ കയറിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാള്‍ക്കെതിരെ വീട്ടില്‍ അതിക്രമിച്ചുകയറിയതിനും മോഷണശ്രമത്തിനും കേസെടുത്തു. 

അതേസമയം, യുവതിയെ അതിക്രമിച്ച കേസ് അന്വേഷിക്കുന്ന മ്യൂസിയം പോലീസ് പേരൂര്‍ക്കട സ്‌റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചുമടങ്ങി. കുറുവന്‍കോണത്ത് സിസിടിവിയില്‍ കണ്ട ആളുടെ രൂപസാദൃശ്യമുള്ളയാളാണ് ആക്രമണം നടന്നതെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. 

ആളെ തിരിച്ചറിയാതിരിക്കാന്‍ ഇയാള്‍ മുടിവെട്ടി രൂപമാറ്റത്തിന് ശ്രമിച്ചിരുന്നു. ജലവകുപ്പില്‍ നിന്ന് എത്തിയ താത്ക്കാലിക ഡ്രൈവറാണ് ഇയാളെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇയാളുടേത് രാഷ്ട്രീയ നിയമനമല്ല. താത്ക്കാലികമായി ഡ്യുട്ടിക്കെത്തുന്ന മൂന്നാമത്തെ ഡ്രൈവറാണിതെന്നും അധികൃതര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക