Image

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും 

ജോബിന്‍സ് Published on 01 November, 2022
സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും 

പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ. 122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു. സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ എന്ന് മാത്രം പറയുന്നതില്‍ ഒരു ആത്മാര്‍ത്ഥയുമില്ലെന്നും ഒന്നര ലക്ഷത്തോളം യുവതീ യുവാക്കളുടെ ചിറകരിയുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. പെന്‍ഷന്‍ പ്രായം വര്‍ദ്ധനയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

PROTEST AGANIST PENSION AGE INCREASE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക