Image

വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഐഎമ്മും ബിജെപിയും

ജോബിന്‍സ് Published on 01 November, 2022
വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഐഎമ്മും ബിജെപിയും

വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഐഎമ്മും ബിജെപിയും. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വേദി പങ്കിട്ടു. തിരുവനന്തപുരത്തെ ലോങ് മാര്‍ച്ച് വേദിയിലാണ് ഇരുവരും എത്തിയത്.സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരുമിച്ച് നടത്തുന്ന പദ്ധതിയാണിതെന്ന് വിവി രാജേഷ് പ്രതികരിച്ചു. 

വിഴിഞ്ഞം സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കും. സംയമനം പാലിച്ചുകൊണ്ട്, വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വിവി രാജേഷ് പറഞ്ഞു. വിഴിഞ്ഞം സമരത്തിനെതിരായ സമരങ്ങള്‍ക്ക് സിപിഐഎം പിന്തുണ നല്‍കുമെന്ന് ആനാവൂര്‍ നാഗപ്പനും വ്യക്തമാക്കി. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്ന് ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. 

സര്‍ക്കാരും കോടതിയും ജനങ്ങളും സമരത്തിനെതിരാണ്. അതിനാല്‍ കലാപത്തിനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ സമാധാനപരമായി നടക്കുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.വിഴിഞ്ഞം സമരസമിതിക്കെതിരെ വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. പൊലീസിന് നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. 

വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുകയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണെന്നും മന്ത്രി പറഞ്ഞു. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സമരസമിതിക്കാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

CPIM AND BJP ALLIANCE AGANIST VIZHINJAM PROTEST

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക