റിയാദ്: അര്‍ബയീന്‍ മേഖലയില്‍ കേളി കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനും
ആര്‍ടെക് കമ്പനിയിലെ മെക്കാനിക്കല്‍ സൂപ്പര്‍വൈസറുമായ കോഴിക്കോട് ചേവായൂര്‍
സ്വദേശി സുന്ദരേശന് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച്
നാട്ടിലേക്ക് തിരിച്ചു.
കേളി സനയ്യ അര്‍ബയീന്‍ വെസ്റ്റ് യൂണിറ്റ് അംഗമായ
സുന്ദരേശന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
യൂണിറ്റ് സെക്രട്ടറി അഷറഫ് സുന്ദരേശന് മൊമെന്റോ നല്കി. കേളി വൈസ് പ്രസിഡന്റ്
കുഞ്ഞിരാമന് മയ്യില്‍, കേന്ദ്ര കമ്മിറ്റി അംഗം ഫിജു അക്കര, ഏരിയാ സെക്രട്ടറി
വാസുദേവന്‍ വാഴയൂര്‍, പ്രസിഡന്റ് വിജയകുമാര്‍, ട്രഷറര്‍ സത്യബാബു, ജോണി നടത്തറ,
ഷാഫി, മനോഹരന്, ബേബിക്കുട്ടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.
തനിക്ക് നല്കിയ സ്നേഹോഷ്മള യാത്രയയപ്പിന് സുന്ദരേശന് നന്ദി പറഞ്ഞു.