Image

ഇറാന്റെ എണ്ണക്കപ്പലുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

Published on 27 July, 2012
ഇറാന്റെ എണ്ണക്കപ്പലുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്
ന്യൂഡല്‍ഹി: വിവാദ ആണവ പരിപാടിയെച്ചൊല്ലി അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധമേര്‍പ്പെടുത്തിയ ഇറാന്റെ എണ്ണക്കപ്പലുകള്‍ക്ക് ഇന്ത്യയുടെ വിലക്ക്. മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (എം.ആര്‍.പി.എല്‍) ഉള്‍പ്പെടെയുള്ള എണ്ണ കമ്പനികളിലേക്ക് എണ്ണ ഇറക്കുമതി ചെയ്തിരുന്ന കപ്പലുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. യുഎസിന്റെ രാജ്യാന്തര ഉപരോധങ്ങള്‍ക്കിടയിലും ഇവിടേയ്ക്കു ഇറാനില്‍ നിന്നു എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ദേശീയ ഇറാനിയന്‍ ടാങ്കര്‍ കമ്പനിക്കും 58 കപ്പലുകള്‍ക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് ഇറാനില്‍ നിന്നു ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി കമ്പനിയാണ് എം.ആര്‍.പി.എല്‍. കഴിഞ്ഞവര്‍ഷം ഇറാനില്‍നിന്ന് 7.3 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണ ഇറക്കുമതിക്ക് കമ്പനി കരാറുണ്ടാക്കിയിരുന്നു. എന്നാല്‍, അമേരിക്കന്‍ സമ്മര്‍ദം കാരണം 6.2 ദശലക്ഷം മാത്രമേ ഇറക്കുമതി ചെയ്യാനായൂള്ളൂ. അമേരിക്കയുടെ ഉപരോധം പടിപടിയായി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക