Image

ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു

Published on 27 July, 2012
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
ലണ്ടന്‍:മുപ്പതാമത് ഒളിമ്പിക്‌സ് ലണ്ടനില്‍ ഒരു സ്വപ്നം പോലെ തുടങ്ങി. എലിസബത്ത് രാജ്ഞി ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഇനി, മനുഷ്യന്‍ കായിക മികവിന്റെ പരമാവധിയെ പ്രാപിക്കുന്ന 17 നാളുകള്‍.

ഓസ്‌കര്‍ ജേതാവായ ബ്രിട്ടീഷ് സംവിധായകന്‍ ഡാനി ബോയ്ല്‍ ലോകത്തെ ഒരു അത്ഭുത ദ്വീപിലേക്ക് ആനയിച്ചു.വില്യം ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ നാടകം 'ദി ടെമ്പസ്റ്റി'ലെ 'അത്ഭുതദ്വീപെ'ന്ന ആശയമാണ് പുനരാവിഷ്‌കരിച്ചത്.

ചടങ്ങിന്റെ പ്രീ ഷോ ലണ്ടന്‍ സമയം രാത്രി 8.12ന് തുടങ്ങി. ഡാനിയല്‍ ക്രെയ്ഗ് സീക്രട്ട് ഏജന്റ് ജെയിംസ് ബോണ്ട് കഥാപാത്രമായി പാരച്യൂട്ടില്‍ സ്‌റ്റേഡിയത്തിലിറങ്ങി.പിന്നീട് അര്‍ധരാത്രി വരെ സ്‌റ്റേഡിയം ഒരു സ്വപ്നലോകം.

120 ഓളം ലോകനേതാക്കളുള്‍പ്പെടെ 80,000 പേര്‍ വിസ്മയ നിമിഷങ്ങള്‍ക്ക് നേരിട്ട് സാക്ഷികളായി. 100 കോടിയോളംപേര്‍ അത് ടെലിവിഷനില്‍ കണ്ടു.
തെംസ് നദിയിലൂടെ അലങ്കരിച്ച രാജകീയനൗക ഒഴുകി വന്നു. അതില്‍ ഒളിമ്പിക് ദീപശിഖ തിളങ്ങി.

പങ്കെടുക്കുന്ന ഇരുനൂറോളം രാജ്യങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ സ്‌റ്റേഡിയത്തെ വലംവെച്ചു. ഉദ്ഘാടനച്ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷാക്ക് റോഗ്ഗെയും സംസാരിച്ചു. പിന്നീട് എലിസബത്ത് രാജ്ഞിയുടെ ഉദ്ഘാടനപ്രസംഗം. പിന്നാലെ സ്‌റ്റേഡിയത്തിന്റെ കണ്ണായ സ്ഥലത്ത് ഒളിമ്പിക് പതാകയുയര്‍ന്നു.
പതിനായിരത്തോളം അത്‌ലറ്റുകള്‍ ഒളിമ്പിക് പ്രതിജ്ഞ ഏറ്റുചൊല്ലി. തുടര്‍ന്ന് കലാപരിപാടികള്‍ക്ക് നാന്ദി കുറിച്ച് മണിമുഴങ്ങി. 

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിനെ പ്രകീര്‍ത്തിക്കുന്നതിനായി 900 നഴ്‌സുമാര്‍ പങ്കെടുത്ത നൃത്തപരിപാടിയായിരുന്നു പ്രധാന ആകര്‍ഷണം. 900 സ്‌കൂള്‍കുട്ടികള്‍ നിരന്ന കൗതുകക്കാഴ്ചകള്‍ വേറെ. ബ്രിട്ടന്റെ യുദ്ധവിജയങ്ങളുടെ ആവിഷ്‌കാരങ്ങള്‍. വ്യാവസായിക വിജയഗാഥകള്‍.ഷേക്‌സ്പിയര്‍ കഥാപാത്രം കാലിബന്റെ വാക്കുകള്‍ മുഴങ്ങി. പോള്‍ മക്കാര്‍ട്ടിനിയുടെ സംഗീതവും മുഴങ്ങി.


ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
London Olympics Opening Ceremony
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
Here is what the first part of the Opening ceremony looks like. The history of Britain
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
US First Lady Michelle Obama was present during a reception at the Buckingham Palace. Here she is seen with Queen Elizabeth II.
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
Olympics: London Eye's Twitter gleam
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
London Olympics opening ceremony
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
The scene is set at the London Olympic Stadium as the opening ceremony gets
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക