താമ്പാ: ജൂലൈ 26, 27, 28, 29 തീയതികളില്‍ ഓര്‍ലന്‍ഡോയിലെ റോസന്‍ ഷിങ്കിള്‍
ക്രീക്ക് ഹോട്ടല്‍ സമുച്ചയത്തില്‍ അരങ്ങേറുവാന്‍ പോകുന്ന
കെ.സി.സി.എന്‍.എ.യുടെ പത്താമത് ക്നാനായ കണ്‍വന്‍ഷനുവേണ്ടി കണ്വന്ഷന്
നഗര്‍ ഒരുങ്ങിക്കഴിഞ്ഞു. യുവജനനേതൃത്വത്തിന് പ്രാധാന്യം കല്പിച്ചുകൊണ്ട് ഈ
ക്നാനായ മാമാങ്കം വരുംതലമുറയിലേക്കുള്ള ക്നാനായത്തനിമയുടെ
ജൈത്രയാത്രയ്ക്ക് തുടക്കംകുറിക്കും. 26-ാം തീയതി വ്യാഴാഴ്ച രാവിലെ 9
മണിമുതല്‍ രാത്രി 9 മണിവരെ രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കും.
പങ്കെടുക്കുന്ന എല്ലാ ക്നാനായ വ്യക്തികളും പന്ത്രണ്ട് മിനിട്ട്
ദൈര്‍ഘ്യമുള്ള വീഡിയോ ഓറിയന്റേഷന്‍ എടുത്തതിനുശേഷം മാത്രമ രജിസ്ട്രേഷന്
പാക്കേജിന് അര്‍ഹത നേടൂ.
മൂന്നുമണിക്ക് നടക്കുന്ന ദിവ്യബലിയോടുകൂടി
കണ്വന്ഷന് തിരശീല ഉയരും. തുടര്‍ന്ന് 4.45 ന് ആരംഭിക്കുന്ന
വര്‍ണ്ണപ്പകിട്ടാര്‍ന്ന ഇരുപത് യൂണിറ്റിന്റെ പ്രതിനിധികള്‍ അണിനിരക്കുന്ന
പ്രൗഡഗംഭീരമായ ഘോഷയാത്ര ആരംഭിക്കും. ഒരുമയും തനിമയും വംശശുദ്ധിയും
കാത്തുസൂക്ഷിക്കുന്ന ക്നാനായ മക്കളുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പദയാത്ര
6.45 ന് ലോകമെമ്പാടുമുള്ള ക്നാനായ യാക്കോബായ വിശ്വാസികളുടെമേല്‍ അജപാലന
അധികാരം ഉള്ള ക്നാനായ യാക്കോബായ സമുദായത്തിന്റെ ആദിഭദ്രാസനം വലിയ
മെത്രാപ്പോലീത്താ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്
സേവേറിയോസ് ഭദ്രദീപം തെളിയിച്ച് പത്താമത് ക്നാനായ കണ്വന്ഷന്
ഔപചാരികമായി ഉദ്ഘാടനം നടത്തും.
ഇന്ത്യയിലെയും, അമേരിക്കയിലെയും ക്നാനായ
ദേശീയ നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് ശേഷം വിവിധ യൂണിറ്റുകളിലെ കലാപ്രതിഭകളെ
പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികള്‍ക്ക് പ്രശസ്ത കലാകാരി ശിംഗാരിയുടെ
നേതൃത്വത്തിലും കലാസമ്രാട്ടുകളായ ടെന്സന്റേയും, ശ്രീനായുടെയും
സംവിധാനത്തിലുള്ള ഓപ്പണിംഗ് സെറിമണിക്ക് തീരശീല ഉയരും. വിവിധ യൂണിറ്റുകളുടെ
നിരവധി പ്രോഗ്രാമുകളും യുവജനങ്ങള്‍ക്കായി പ്രശസ്ത കോമേഡിയന്‍ ആകാശ്
സിംഗിന്റെ എന്റര്‍ടൈന്‍മെന്റ് പരിപാടിയും, മറ്റ് സ്റ്റേജ്ഷോകളും
അരങ്ങേറുന്നതാണ്. 27-ാം തീയതി മുതല്‍ 29-ാം തീയതി വരെ ക്യൂന്‍ മേരി
മിനിസ്ട്രീസ് ന്യൂയോര്‍ക്ക് ടീമിന്റെ വചനപ്രഘോഷണവും കണ്‍വന്‍ഷനില്‍ ഉടനീളം
എല്ലാവരിലും, ആത്മീയ അനുഭൂതി ഉയര്‍ത്തുമെന്നുള്ളതില്‍ സംശയമില്ല.
കണ്വന്ഷന് ദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ദിവ്യബലി
ഉണ്ടായിരിക്കുന്നതാണ്. 28-ാം തീയതി രാവിലെ 9 മണിക്ക് വിവിധ യൂണിറ്റുകളിലെ
മത്സരാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ നടക്കും. അന്നേദിവസം തന്നെ രാവിലെ 8.30
മുതല്‍ പന്ത്രണ്ട് മണിവരെ കായികമത്സരങ്ങലും നടത്തപ്പെടുന്നതായിരിക്കും.
27-ാം തീയതി ഉച്ചയ്ക്ക് 12 മണിമുതല്‍ 4 മണിവരെ കുട്ടനാടന്‍ ജലോത്സവത്തെ
അനുസ്മരിപ്പിക്കുന്ന വള്ളംകളി മത്സരത്തിനായി 16 യൂണിറ്റുകളില്‍നിന്നുള്ള
ടീമുകള്‍ അമേരിക്കയിലെ കൊച്ചുകേരളമായ ഫ്ളോറിഡായില്‍ മാറ്റുരയ്ക്കും.
വൈകുന്നേരം നടക്കുന്ന കലാമത്സരങ്ങള്ക്കുശേഷം മലയാളത്തിന്റെ ഹരമായി മാറിയ
പ്രശസ്ത ഗായിക റീമി ടോമിയുടെ നേതൃത്വത്തിലുള്ള ഗാനമേള കണ്‍വന്‍ഷന്റെ മാറ്റ്
വര്‍ദ്ധിപ്പിക്കും. 250 ല്‍പ്പരം യുവതീയുവാക്കള്‍ക്കായി വൈകുന്നേരം 5.30
മുതല്‍ വെളുപ്പിന് ഒരുമണിവരെ ക്രൂയിസ് പ്രോഗ്രാം ആസൂത്രണം ചെയ്തിട്ടുണ്ട്.
വീണ്ടും ശനിയാഴ്ച രാവിലെ 8.30 ന് കായികമത്സരങ്ങള്‍ക്ക് അങ്കംകുറിക്കും.
വിവിധതരം സെമിനാറുകളും, ക്നാനായ മങ്ക, മിസ്റ്റര്‍ & മിസ്സിസ്സ് ക്നാ,
ബാറ്റില്‍ ഓഫ് ദ സിറ്റീസ് മുതലായ പരിപാടികളോടെ ഒര്‍ലാന്റോ ക്നാനായ സംഗമം
ഒരങ്കത്തട്ടിന് സാക്ഷിയാകും. അമേരിക്കയിലെ പോപ്പ് ഗായകന് റ്റാലിബ്
കവേലിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി ഒരു സായംസന്ധ്യ പ്രത്യേകമായി
അണിയിച്ചൊരുക്കിയിട്ടുണ്ട്. 29-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിമുതല്‍
ആഘോഷമായ മലയാളം കുര്‍ബാനയ്ക്കൊപ്പം യുവജനങ്ങള്‍ക്കായി ആഘോഷമായ ഇംഗ്ലീഷ്
കുര്‍ബാനയും നടത്തപ്പെടുന്നതാണ്.
അക്കരക്കാഴ്ചകളിലൂടെ പ്രശസ്തനായ ജോസ്
വലിയകല്ലുങ്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചിരിയരങ്ങില്‍
വനിതാവിഭാഗത്തിന്റെ കളിയല്ല കല്യാണം എന്ന ഹാസ്യകലാവിഷ്ക്കാരം ക്നാനായ
മാമാങ്കത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയായിരിക്കും. വൈകുന്നേരം 5 മണിമുതല്‍
6 മണിവെ സോഷ്യലൈസേഷനുള്ള സമയവും 6 മണിമുതല്‍ 7.30 വരെ സമാപന സമ്മേളനവും
നടത്തപ്പെടുന്നതായിരിക്കും. 7.30 മുതല്‍ ബീറ്റ്സ് ഓഫ് ഫ്ളോറിഡായുടെ
നേതൃത്വത്തില്‍ നടക്കുന്ന ഗാനമേള ബാങ്ക്വറ്റ് മനോഹരമാക്കും.
യുവജനങ്ങള്‍ക്കായി പോക്കര് ടൂര്‍ണ്ണമെന്റ്, സെമിനാര്‍, മാജിക്ഷോ, ഡി.ജെ.
ഡാന്‍സ്, തുടങ്ങിയ ഇനങ്ങള്‍ നടത്തുന്നതാണ്.
ഈ കണ്‍വന്‍ഷന്റെ സുരക്ഷിതമായ
വിജയത്തിനായി കഠിനാദ്ധ്വാനത്തിന് തയ്യാറായ എല്ലാ കമ്മറ്റി ഭാരവാഹികളെയും
നന്ദിയോടെ ഓര്‍ത്തുകൊണ്ട് ഒരിക്കല്‍ക്കൂടി ലോകമെമ്പാടുമുള്ള ക്നാനായ
സഹോദരങ്ങളെ, ഓര്‍ലന്റോയിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്വന്ഷന്
കമ്മറ്റി ചെയര്മാന് ജെയിംസ് ഇല്ലിക്കല്‍ അറിയിക്കുന്നു. ഹോട്ടലിലേക്ക്
സ്വന്തം വാഹനത്തില്‍ എത്തുന്നവര്‍ സെല്‍ഫ് പാര്‍ക്കിംഗ് സൈന്‍ നോക്കി
സെല്‍ഫ് പാര്‍ക്കിംഗില്‍ തന്നെ പാര്‍ക്ക് ചെയ്യേണ്ടതാണ്. മറ്റ് സ്ഥലത്ത്
പാര്‍ക്ക് ചെയ്യുന്നവരില്‍നിന്നും പാര്‍ക്കിംഗ് ഫീസ് ഹോട്ടല്‍ അധികൃതര്‍
ഈടാക്കുന്നതാണെന്ന് കണ്വന്ഷന് സ്റ്റിയറിംഗ് കമ്മറ്റി അറിയിച്ചു.