Image

മലയാളംപത്രം സ്ഥാപകന്‍ പി.സി ചാക്കോയുടെ ഭാര്യ ചിന്നമ്മ നിര്യാതയായി

Published on 25 July, 2012
മലയാളംപത്രം സ്ഥാപകന്‍ പി.സി ചാക്കോയുടെ ഭാര്യ ചിന്നമ്മ  നിര്യാതയായി
നീറിക്കാട് : പള്ളിയറത്തുണ്ടത്തിലായ വലിയമറ്റത്തില്‍ പരേതനായ പി.സി ചാക്കോയുടെ (മലയാളംപത്രം, യു.എസ്.എ, സ്ഥാപകന്‍) ഭാര്യ ചിന്നമ്മ ചാക്കോ (83) നിര്യാതയായി. പരേത നീറിക്കാട് മറ്റത്തില്‍പറമ്പില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഞായറാഴ്ച (29-7-2012) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നീറിക്കാട് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍ .

മക്കള്‍ : പരേതയായ മോളി ജോസഫ്, എല്‍സി അലോഷ്യസ്, ഗ്രേസി ജേക്കബ്, പി.സി അലക്‌സാണ്ടര്‍, ലൂക്കോസ് പി ചാക്കോ (അനിയന്‍), ജോസഫ് ചാക്കോ (ജോപ്പന്‍), ബീനാ ജോബ്, ജേക്കബ് റോയ്, വി.ജെ മാത്യു (കൊച്ചുമോന്‍), റീന ടാജ് മാത്യു, തോമസ് ചാക്കോ, മിനി ബിജു (എല്ലാവരും അമേരിക്ക).

മരുമക്കള്‍ : സി. ജോസഫ് ചാമക്കാലകുന്നേല്‍ (കുര്യനാട്), കെ.എ അലോഷ്യസ് കവലയ്ക്കല്‍ (ഇടകൊച്ചി), ടി.ജെ ജേക്കബ് തറയില്‍ (അടിച്ചിറ), എല്‍സി അലക്‌സ് ഒരപ്പാനില്‍, ഞീഴൂര്‍ (യു.എസ്.എ), ബീനാ ലൂക്കോസ് തേക്കുംകാട്ടില്‍, ഞീഴൂര്‍ (യു.എസ്.എ), എല്‍സി ജോസഫ് പീനിക്കാംപറമ്പില്‍, ചാലക്കുടി (യു.എസ്.എ), ജോബ് നെറ്റിക്കാട്ടില്‍, കോതനല്ലൂര്‍ (യു.എസ്.എ), ഷൈന്‍ കേളന്ത്ര, പനങ്ങാട് (യു.എസ്.എ) മിനി മാത്യു പള്ളിപ്പാടന്‍ മഞ്ഞപ്ര (യു.എസ്.എ), ടാജ് മാത്യു തെങ്ങുംപള്ളില്‍, ചുങ്കപ്പാറ (യു.എസ്.എ), ഡോളി കുപ്ലിക്കാട്ട്,കണ്ണങ്കര (യു.എസ്.എ), ബിജു സ്റ്റീഫന്‍ തോട്ടപ്ലാക്കല്‍, പുതുവേലി (യു.എസ്.എ).
മലയാളംപത്രം സ്ഥാപകന്‍ പി.സി ചാക്കോയുടെ ഭാര്യ ചിന്നമ്മ  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക