കാന്‍കൂണ്‍ - 2022 സെപ്റ്റംബര്‍3 ാംതീയതി കാന്‍കൂണില്‍ വെച്ചു അമേരിക്കന്‍ മലയാളികളുടെ മനസ്സു നിറച്ചുകൊണ്ട് നിറഞ്ഞാടിയ ഫോമാ കണ്‍വെന്‍ഷനിലെ ശ്രദ്ധയാകര്‍ഷിച്ച
പരിപാടികളിലൊന്നായിരുന്നു'മലയാളിമന്നന്‍'. അറ്റ്‌ലാന്റായിലെ 'അമ്മ'(മെട്രോ മലയാളി അസ്സോസിയേഷന്‍) പ്രസിഡന്റും നാഷണല്‍ കമ്മറ്റി മെംബറുമായിരുന്ന ജയിംസ് കല്ലറക്കാനിയില്‍ ചെയര്‍മാന്‍ ആയി സംഘടിപ്പിച്ച ഈ പരിപാടി വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ചു. മൂന്ന് റൗണ്ടുകളിലായി അരങ്ങേറിയ ഈ പരിപാടിയില്‍ ഡാനിഷ് തോമസ് (സാന്‍ഫ്രാന്‍സിസ്‌കൊ) ഒന്നാം സ്ഥാനവും, അനു സ്‌കറിയാ (ഫിലോഡല്‍ഫിയാ)രണ്ടാം സ്ഥാനവും, റോബിന്‍ തോമസ്(അറ്റ്‌ലാന്റാ)മൂന്നാംസ്ഥാനവും കരസ്ഥമാക്കുകയുണ്ടായി.
ഓരോ റൗണ്ടിനും ഇടയിലായി അരങ്ങേറിയ റിയാന ഡാനിഷ് എന്ന കൊച്ചു നര്‍ത്തകിയുടെ അതിമനോഹരമായ നൃത്തവും ജയിംസ് കല്ലറക്കാനിയിലിന്റെ കര്‍ണ്ണാനന്ദകരമായ ഗാനവും മന്നന്‍ മത്സരത്തിന് മാറ്റുകൂട്ടി .
മലയാള സിനിമയിലെ ജനപ്രീയ നടനായ സുരാജ് വെഞ്ഞാറമ്മൂട്, ഗായകന്‍ അബിത് അന്‍വര്‍, ടി.വി.ഷോ ഡയറക്ടര്‍ പ്രതാപ് നായര്‍ എന്നിവരാണ് ഈ പരിപാടിയിലെ വിജയികളെ തിരഞ്ഞെടുത്തത്. ജഡ്ജസ ്‌കോഓര്‍ഡിനേറ്ററായി ഹരി നമ്പൂതിരിയാണ് രംഗത്തുണ്ടായിരുന്നത്.
കാജല്‍ സക്കറിയ, ജിതേഷ് ചുങ്കത്ത്, എന്നിവര്‍ ടെക്‌നിക്കല്‍ കോഓര്‍ഡിനേറ്റേഴ്‌സായും സുധാ ബാലകൃഷ്ണന്‍ എംസി യായും പരിപാടിയിലുടനീളം കാണപ്പെട്ടു.
ഈ പരിപാടിയിലേക്ക് ലഭിച്ച പതിമൂന്ന് അപേക്ഷകരില്‍ നിന്നും എട്ടു പേരെ ഒഡീഷന്‍ നടത്തി തിരഞ്ഞെടുക്കുകയും അവരില്‍ നിന്നും മൂന്നുപേര്‍ വിജയികളാവുകയും ചെയ്തു.
ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഉള്‍പ്പടെയുള്ള എക്‌സിക്യൂട്ടീവ് thanks അംഗങ്ങള്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നല്‍കുകയുമാണുണ്ടായത്.
ശ്രീ ജയിംസ് കല്ലറക്കാനിയില്‍ ചെയര്‍മാനായി സംഘടിപ്പിച്ച ഈ പരിപാടി അത്യന്തം വിജയകരമായി നടത്താന്‍ സാധിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്.
അമ്മു സക്കറിയ (PRO)