more at: https://emalayalee.com/fomaa
യു എസ്സ് ഏ, കാനഡ എന്നീ രാജ്യങ്ങളിലെ 84 മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫോമ എന്ന മഹാപ്രസ്ഥാനത്തിന്റെ 12 റീജിയണുകളിൽ നിന്നും 2020-2022 പ്രവർത്തന വർഷത്തേ ഏറ്റവും നല്ലപ്രവർത്തനം കാഴ്ച വച്ച റീജിയണുള്ളപുരസ്ക്കാരം ചിക്കാഗോ കേന്ദ്രികൃതമായസെൻട്രൽ റീജിയൺ വൈസ് പ്രസിഡന്റ് ജോൺപട്ടപതി ബഹു: കേരള മന്ത്രി റോഷി അഗസ്റ്റ്യനിൽ നിന്നും ഏറ്റു വാങ്ങി.
സെട്രൽ റീജിയണിന്റെ കീഴിലുള്ള അസ്സോസ്സിയേഷനുകളെ രാഷ്ട്രീയ, മത, ജാതി, സ്ഥാപിത താൽപര്യങ്ങളെയും, വലിപ്പ ചെറുപ്പ വ്യത്യാസങ്ങളെയും അവഗണിച്ച്ജോൺ പട്ടപതിയുടെ നേതൃത്വത്തിൽ ഒരു കുട കീഴിൽ അണി നിരത്തിപ്രവർത്തിച്ചതിന്റെ ഭലമാണ് ഈ അവാർഡ്.
നാഷണൽ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, നാഷണൽ കമ്മിറ്റി അംഗങ്ങളായജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലയ്ക്കൽ, വനിതാ പ്രതിനിധി ജൂബിവള്ളിക്കളം, യുവജന പ്രതിനിധി കാൽവിൻ കവലയ്ക്കൽ, അഡ്‌വൈസറികൗൺസിൽ വൈസ് ചെയർമാൻ പീറ്റർ കുളങ്ങര, റീജിയണൽ ചെയർമാൻ റോയിമുളകുന്നം ,വൈസ് ചെയർമാൻ സ്റ്റീഫൻ കിഴക്കേക്കുറ്റ്, സെക്രട്ടറി രെജ്ഞൻഎബ്രാഹം , ട്രഷർ ജോയി ഇണ്ടിക്കുഴി തുടങ്ങി എല്ലാ അംഗ അസ്സോസ്സിയേഷൻഭാരവാഹികളുടെയും കൂട്ടായ പ്രവർത്തനത്തിന് റീജിയണൽ വൈസ് പ്രസിഡൻറ്അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് നന്ദി രേഖപ്പെടുത്തി.
More news at https://emalayalee.com/fomaa