Image

ഡോ. ജയ്‌മോള്‍ ശ്രീധര്‍: ഫോമ എക്‌സ്‌ക്യൂട്ടീവിലേക്കു ഏക വനിതാ സ്ഥാനാര്‍ഥി

കല ന്യൂസ് ടീം Published on 21 August, 2022
ഡോ. ജയ്‌മോള്‍ ശ്രീധര്‍: ഫോമ എക്‌സ്‌ക്യൂട്ടീവിലേക്കു ഏക വനിതാ സ്ഥാനാര്‍ഥി

ഫിലഡല്‍ഫിയ: ഫോമ കണ്‍വന്‍ഷനും തെരഞ്ഞെടുപ്പിനും ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ എക്‌സിക്യൂട്ടീവിലേക്കുള്ള ഏക വനിതാ സ്ഥാനാര്‍ഥി എന്ന നിലയില്‍ ഡോ. ജയ്‌മോള്‍ ശ്രീധര്‍ പ്രത്യേക ശ്രദ്ധ നേടുന്നു. 

വനിതാ നേതൃത്വം, വനിതാ പ്രാതിനിധ്യം, വനിതാ ശാക്തീകരണം എന്നിവ ആധുനിക ജനാധിപത്യ സമൂഹത്തില്‍ പ്രസ്താവനകളില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്ന വാക്കുകളല്ല. ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗം, രണ്ടു തവണ കലയുടെ പ്രസിഡന്റ്, കല വിമന്‍സ് ഫോറം ചെയര്‍, ഫോമാ റീജണല്‍ ചാരിറ്റി ചെയര്‍ എന്നീ നിലകളില്‍ ശക്തമായ പ്രവര്‍ത്തനപരിചയം ആര്‍ജിച്ചിട്ടുള്ള ഡോ. ജയ്‌മോള്‍ നിലവില്‍ ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ സെക്രട്ടറിയാണ്. 

ആതുര ശുശ്രൂഷക, അധ്യാപിക, ഗവേഷക എന്നീ അക്കാഡമിക് തലങ്ങളില്‍ അനാദൃശ്യമായ മികവ് പുലര്‍ത്തുന്ന ഡോ. ജയ്‌മോള്‍ പി.എച്ച്.ഡിയും, മൂന്നു മാസ്റ്റേഴ്‌സ് ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ വനിതകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമായ അമേരിക്കയില്‍ ഫോമ പോലൊരു സംഘടനയുടെ നേതൃനിരയില്‍ ഒരു വനിത ഉണ്ടാവുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഫോമയ്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിച്ചിട്ടുള്ള, ഫോമ ഒഴികെ മറ്റൊരു അംബ്രല്ലാ സംഘടനയിലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത തന്റെ അറിവും കഴിവും കര്‍മ്മശേഷിയും ഫോമയ്ക്കുവേണ്ടി മാത്രം വിനിയോഗിക്കുമെന്നു ഉറപ്പ് നല്കുന്ന ഡോ. ജയ്‌മോള്‍ ശ്രീധര്‍ക്ക് വിജയാശംസകള്‍...

കല ന്യൂസ് ടീം

SUES SUMMARY: DR JAIMOL SREEDHAR

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക