Image

ഫോമാ വ്യത്യസ്തത പുലർത്തുന്ന  സംഘടനയായി നിലകൊള്ളണം:  സ്റ്റാൻലി കളത്തിൽ 

Published on 03 September, 2022
ഫോമാ വ്യത്യസ്തത പുലർത്തുന്ന  സംഘടനയായി നിലകൊള്ളണം:  സ്റ്റാൻലി കളത്തിൽ 

അമേരിക്കൻ മലയാളികളുടെ ഇടയിൽ മാതൃകാ സംഘടനയായി , പ്രവാസി മലയാളികളുടെ പ്രശ്നങ്ങളെ നോക്കിക്കാണുന്ന സംഘടനയായി ഫോമാ വളരണമെന്ന് അഡ്വൈസറി  ബോർഡ് ചെയർ സ്ഥാനത്തേക്ക് മൽസരിക്കുന്ന സ്റ്റാൻലി കളത്തിൽ.

മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഘടനയായാണ് ഫോമാ തുടക്കമിട്ടത്. എങ്കിലും അടുത്ത കാലത്തു പ്രവർത്തനങ്ങളിലും , നേതൃത്വത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പിഴവുകൾ സംഘടനയെ ദുർബല പെടുത്തുന്നു .

സമൂഹ്യ പ്രതിബദ്ധത ഏറ്റെടുക്കുന്ന , സമൂഹത്തോടും , അംഗ സംഘടനകളോടും കടപ്പാടുള്ള ഒരു അംബ്രല    ഓർഗനൈസേഷൻ ആയി ഫോമ വളരണം. സംഘടനയിലെ നിയമ വ്യവസ്ഥിതിയെ പരിപാലിക്കുന്നത്തിനും  അനുസരിക്കുന്നതിനുള്ള ആർജ്ജവത്വം  നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാകണം . സംഘടനാ പാടവമുള്ള പ്രവർത്തകർ മുൻ നിര നേതാക്കൾ ആയി കടന്നുവരണം.

അതിനുപകരം പണം കൊടുത്തും  മസ്സിൽ പവർ കൊണ്ടും സഘടനയെ നയിക്കാൻ മോഹന വാഗ്‌ദാനങ്ങൾ നൽകുന്നവരുടെ സംഘടനാ പാടവവും, ഇവർ കടന്നു വരുന്ന കടലാസ്  സംഘടനകളും  പ്രവർത്തകർ വില ഇരുത്തണം.

അതോടൊപ്പം സംഘടനയെ ശരിയായ  ദിശയില്‍ നയിക്കെണ്ട കമ്മറ്റികൾ നിശബ്ധരാകുന്നത്  നേതൃത്വങ്ങളെ       തെറ്റായ പാതയിലേക്കു നയിക്കും.  മറ്റ്‌ സംഘടനകളുടെ തകര്‍ച്ചയ്ക്ക് വഴി തെളിച്ച കാരണങ്ങൾ വിലയിരുത്തണം.  

മുതിർന്ന നേതാക്കൾ മത്സര ബുദ്ധി ഒഴിവാക്കി പുതു തലമുറയ്ക്ക് മാതൃക ആവേണ്ടത് ആവശ്യമാണ് . പലതവണ സ്ഥാനങ്ങൾ വഹിച്ചവർ വീണ്ടും വീണ്ടും മത്സരാർത്ഥികൾ ആകുന്നത് സംഘടനകൾക്ക് യോജിച്ചതല്ല . 

# FOMAA ADVISORY BOARD CANDIDATE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക