Image

പൂര്‍ണ്ണ വിജയ പ്രതീക്ഷയുമായി ഫോമാ ഫാമിലി ടീം കാന്‍കുണില്‍

Published on 02 September, 2022
പൂര്‍ണ്ണ വിജയ പ്രതീക്ഷയുമായി ഫോമാ ഫാമിലി ടീം കാന്‍കുണില്‍

കാന്‍കൂണ്‍: ഫോമാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മെക്‌സിക്കോയില്‍ ആവേശത്തിരയിളക്കി ഫോമാ ഫാമിലി ടീം കാന്‍കുണില്‍. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എത്തിയ ടീമിനെ വടക്കേ അമേരിക്കൻ മലയാളി കൂട്ടായ്മകള്‍ വലിയ ആവേശത്തോടെയാണ് വരവേറ്റത്. ഓരോരുത്തരെയും ഫോമാ ഫാമിലി ടീം നേരില്‍ കണ്ട് തെരഞ്ഞെടുപ്പ് ആവേശം പങ്കുവച്ചു.

ശനിയാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഫോമാ ഫാമിലി ടീമിന്റെ സ്ഥാനാര്‍ത്ഥികളെല്ലാവരും. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ ആറു പേര്‍ ഫോമാ ഫാമിലി ടീമിനായി മത്സരരംഗത്തുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂര്‍, ട്രഷറര്‍ സ്ഥാനത്തേക്ക് ജോഫ്രിന്‍ ജോസ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിജില്‍ പാലക്കലോടി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിജു ചാക്കോ, ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ബബ്ലു ചാക്കോ എന്നിവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍.

തങ്ങള്‍ മുന്നോട്ടു വച്ച ഉറപ്പുകള്‍ ഫോമായുടെ വളര്‍ച്ചയ്ക്ക് ഉതകുന്നതാണെന്ന് എല്ലാവര്‍ക്കും വിശ്വാസമുണ്ടെന്ന് ഇവര്‍ പ്രതീക്ഷ വയ്ക്കുന്നു. സംഘടനയെ മികച്ച നിലയില്‍ മുന്നോട്ട് നയിക്കാന്‍ രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ഇവര്‍ ഇതിനകം ആവിഷ്‌കരിച്ചു കഴിഞ്ഞു. വെറുതെ മോഹന വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഫാമിലി ടീമിന് താല്‍പര്യമില്ല. നമ്മുടെ യുവതീ-യുവാക്കളെ ഫോമായുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പന്തിയില്‍ കൊണ്ടുവന്ന് അവരെ നേതൃത്വത്തില്‍ കൂടുതല്‍ ഭാഗഭാക്കാകുന്നതിനു പ്രേരിപ്പിക്കുന്ന പ്രോജക്ടുകളും പ്രോഗ്രാമുകളുമാണ് ആസൂത്രണം ചെയ്യുകയെന്ന് പ്രചാരണ വേളകളിലെല്ലാം സ്ഥാനാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചിട്ടയായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം വിജയം ഉറപ്പാക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഫോമാ ഫാമിലി ടീം. ഇലക്ഷന്‍ ക്യാമ്പെയ്നിങ് വളരെ മുന്‍പേ ആരംഭിച്ചതാണ്. 12 റീജിയനുകളിലായുള്ള ഫോമായുടെ 84 അംഗസംഘടനകളിലും നേരിട്ട് പോയി വോട്ട് അഭ്യര്‍ത്ഥിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഒന്നിച്ചു യാത്ര ചെയ്തും ഭക്ഷണം കഴിച്ചും ഒരു കുടുംബ പോലെയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി എല്ലാവരും. പരസ്പരം ചര്‍ച്ച ചെയ്തും അഭിപ്രായങ്ങള്‍ പങ്കുവച്ചും ശക്തമായ ഒരു ആത്മബന്ധം സ്ഥാപിച്ചു. പരസ്പരം തെറ്റുചൂണ്ടിക്കാണിക്കാനും ഉപദേശിക്കാനും തിരുത്താനുമെല്ലാം അംഗങ്ങള്‍ക്കിടയില്‍ സ്വാതാന്ത്ര്യവുമുണ്ടായിരുന്നു എന്നും ഫോമാ ഫാമിലി അംഗങ്ങള്‍ പറഞ്ഞു.

#FOMAAFamilyTeam

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക