Image

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

Published on 02 September, 2022
കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

കാൻകുൻ: മൂൺ പാലസ് റിസോർട്ടിൽ ഉത്സവാന്തരീക്ഷം. അതിഥികളും കൺവൻഷനിൽ പങ്കെടുക്കുന്നവരും എത്തിയതോടെ മൂൺ  പാലസ് എന്ന ചെറു നഗരം കേരളീയമായി. എങ്ങും മലയാളത്തിൽ സംസാരം 

എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്ത ബേസിൽ നിന്ന് മലയാളം പാട്ടൊഴുകി. അങ്ങനെ നല്ല  തുടക്കമിട്ട  സഹൃദയനു  നന്ദി. റോഡിനിരുവശത്തും നിറയെ പച്ചപ്പ്. നല്ല കാലാവസ്ഥ. എയർപോർട്ടിൽ നിന്ന് ഏതാനും മൈൽ അകലെയാണ് റിസോർട്ട്  

മന്ത്രി റോഷി അഗസ്റ്റിൻ, നടൻ സുരാജ് വെഞ്ഞാറമൂട് തുടങ്ങി മുഖ്യാതിഥികൾ എത്തിയതോടെ കൺവൻഷൻ വേദി ഉണർന്നു. 

മൂൺ പാലസിൽ നോക്കുന്നിടത്തൊക്കെ ബാർ... ഭക്ഷണ ശാലകളേക്കാൾ കൂടുതൽ. മൂന്നു നിലയിലുള്ള ഒരുപാട് കെട്ടിടങ്ങൾ ചേർന്നതാണ് റിസോർട്ട്. ധാരാളം പൂളുകൾ. കുളിച്ചു  ബിക്കിനിയിട്ടു  നടന്നു  പോകുന്ന  മദാമ്മമാരെ കാണാം... കടൽത്തീരത്തോട് ചേർന്നാണ് റിസോർട്ട്. തീരത്തും നടക്കാം.

രജിസ്ട്രേഷന് ക്യു  നിൽക്കുമ്പോഴും മദ്യവും മറ്റു പാനീയങ്ങളുമായി  സപ്ലയർമാരുടെ നിലക്കാത്ത നിര. 

കേരളത്തിന്റെ മറ്റൊരു  തനിപ്പകർപ്പും  ഇവിടെ കണ്ടു. വാശിയെറിയ ഇലക്ഷൻ പ്രചാരണം. സ്ഥാനാർത്ഥികൾ തലങ്ങും വിലങ്ങും നടന്ന്  വോട്ട് ചോദിക്കുന്നു. മാലയിട്ടും പൂച്ചെണ്ട്  കൊടുത്തും സ്വീകരിക്കുന്നു. പാൽ പുഞ്ചിരിയുമായി എങ്ങും സജീവം. നാളെ വോട്ടെടുപ്പ്  കഴിയുമ്പോഴും ഈ സൗഹൃദം കണ്ടാൽ മതി.

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 
കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 
കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 
കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക