Image

വമ്പിച്ച സന്നാഹങ്ങളുമായി പ്രവാസി ചാനലും ഇമലയാളിയും! ഫോമാ കൺവൻഷൻ തത്സമയം ആസ്വദിക്കാം, മീഡിയ ആപ്പ്  യു എസ് എ-യിലൂടെ  

Published on 02 September, 2022
വമ്പിച്ച സന്നാഹങ്ങളുമായി പ്രവാസി ചാനലും ഇമലയാളിയും! ഫോമാ കൺവൻഷൻ തത്സമയം ആസ്വദിക്കാം, മീഡിയ ആപ്പ്  യു എസ് എ-യിലൂടെ  

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമാ, മെക്സിക്കോയിലെ കാൻകൂണിൽ നടത്തുന്ന ഏഴാമത് ഫാമിലി ഗ്ലോബൽ കൺവൻഷന്റെ തിരശീല ഉയരുകയാണ്. മൂൺ പാലസ് റിസോർട്ടിൽ അരങ്ങേറുന്ന താരപ്പകിട്ടാർന്ന പരിപാടികൾ, അതേ മിഴിവോടെ പ്രേക്ഷകസമക്ഷം എത്തിക്കുക എന്ന ദൗത്യമാണ് പ്രവാസി ചാനലും ഇ-മലയാളി ടീമും ഏറ്റെടുത്തിരിക്കുന്നത്.  ഇ -മലയാളിയിലൂടെയും പ്രവാസി ചാനലിലൂടെയും കൺവൻഷൻ വേദിയിലെ വാർത്തകളും വിവരങ്ങളും കൃത്യതയോടെ വേഗത്തിൽ വായനക്കാർക്ക് അറിയാനാകും. അതേപോലെ തന്നെ അമേരിക്കയിലെ പ്രശസ്തമായ ഇന്ത്യലൈഫ് ആൻഡ് ടൈംസ് മാധ്യമവും  ഇന്ത്യ ലൈഫ് ടെലിവിഷനും ഇതിന്റെ സംപ്രേഷണം നടത്തുന്നു.

അമേരിക്കയിൽ നിന്ന് 24 മണിക്കൂർ  പ്രവർത്തിക്കുന്ന ഒരേയൊരു മലയാളം  ചാനലായ പ്രവാസി ചാനൽ, കാഴ്ചക്കാരുടെ സൗകര്യാർത്ഥം കാൻകൂണിലെ വിശേഷങ്ങൾ ഏത് നേരത്തും വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് മീഡിയ ആപ്പ് യു എസ് എ എന്ന അപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.  തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഒരു ആപ്പ് ആണ്  'മീഡിയ ആപ്പ് യു എസ് എ'.  ആപ്പിൾ സ്റ്റോറിലൂടെയോ പ്ലേസ്റ്റോറിലൂടെയോ നൂതനമായി തയ്യാറാക്കിയ  ആപ്പ്  ഇൻസ്റ്റോൾ ചെയ്യാനാകും.  ഐഫോൺ കൂടാതെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാണ്.

ഫോമാ കൺവൻഷനിൽ പ്രവാസി ചാനലിന്റെ സാന്നിധ്യം ഏറ്റവും സന്തോഷകരമാണെന്നും ഈ കൺവൻഷൻ  തത്സമയം സംപ്രേഷണം ചെയ്തു ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കാണിക്കാൻ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളെ അത്യധികം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് പ്രവാസി ചാനലുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. ഫോമാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ റോഷൻ പോൾ എന്നിവർ പ്രവാസി മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിനോടും, നോർത്ത് അമേരിക്കാൻ മലയാളികളുടെ സുപ്രഭാതമായ ഇ മലയാളിയോടും തങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചു.

ഫോമായുടെ മുൻ പ്രസിഡന്റുമാരായ ജോൺ ടൈറ്റസ്, ബേബി ഊരാളിൽ, കൂടാതെ ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാം, സുനിൽ ട്രൈസ്റ്റാർ, ജോയ് നേടിയകാലയിൽ എന്നിവർ പ്രവാസി ചാനലിന്റെ പാർട്നെർസ് ആണ്.   ഇവരെല്ലാവരും ഈ കൺവൻഷനിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.  ഇമലയാളിയുടെ ചീഫ് എഡിറ്റർ ജോർജ് ജോസഫും ഈ കൺവൻഷനിൽ പങ്കെടുക്കുന്നു.  പ്രവാസി ചാനലിന് വേണ്ടി ഒരു വൻ സന്നാഹം തന്നെ സോജി മീഡിയയുടെ നേതൃത്വത്തിൽ മുഴുവൻ സമയവും നിരവധി ക്യാമറകളിലായി പകർത്തുന്നു.

ഫോണുകളിൽ മാത്രമല്ല, ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, ഐപ്പാഡ്  തുടങ്ങിയ ഡിവൈസുകളിലും 'മീഡിയ ആപ്പ് യു എസ് എ' ആപ്പ് ഇൻസ്റ്റോൾ ചെയ്യാം.  ഇതേപേരിൽ മറ്റ് ആപ്പുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഒരുവിധത്തിലുള്ള ആശയക്കുഴപ്പവുമില്ലാതെ ഇൻസ്റ്റാൾ ചെയ്യാനാകും.  ടെലിവിഷൻ ചാനലുകൾ, വാർത്താ മാധ്യമങ്ങൾ, തത്സമയ സംപ്രേഷണങ്ങൾ, വീഡിയോ ഓൺ ഡിമാൻഡ്, മലയാള സിനിമകളുടെ ഒരു ശേഖരം തന്നെ അണിയറയിൽ തയ്യാറാകുന്നു.  മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക ചടങ്ങുകളുടെ ചിത്രങ്ങൾ ഞൊടിയിടയിൽ കാണാനും  ഈ ആപ്പിലൂടെ അവസരം  ഒരുക്കിയിട്ടുണ്ട്.  

മലയാളം ചാനലുകളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഏഷ്യാനെറ്റ്‌ 20 വർഷങ്ങൾക്കു മുൻപ് ആദ്യമായി അമേരിക്കയിലെങ്ങും ലോഞ്ച് ചെയ്യുന്നതിന് മുഖ്യ പങ്കു വഹിച്ച വ്യക്തികളിൽ ഒരാളായ സുനിൽ ട്രൈസ്റ്റാറിന്റെ മാധ്യമ സംരംഭത്തിലെ ഏറ്റവും നൂതനമായ ആശയമാണ് മീഡിയ ആപ്പ് യു എസ് എ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക