Image

സത്യസന്ധതയും ആത്മാർത്ഥതയും ജനം തിരിച്ചറിയും: സണ്ണി വള്ളിക്കളം

Published on 01 September, 2022
സത്യസന്ധതയും ആത്മാർത്ഥതയും ജനം തിരിച്ചറിയും: സണ്ണി വള്ളിക്കളം

നമ്മുടെ സത്യസന്ധതയും ആത്മാർത്ഥതയും ജനം  പെട്ടെന്ന് തിരിച്ചറിയും. വാക്കുകൾ കൊണ്ട് കസർത്ത്  കാണിച്ചാൽ മനസിലാക്കാൻ കഴിയാത്ത വിഡ്ഢികളൊന്നുമല്ല മറ്റുള്ളവർ-ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സണ്ണി വള്ളിക്കളം പറയുന്നു.

ജനങ്ങളുടെ വിശ്വാസ്യതയാണ് എന്നും തന്റെ കൈമുതൽ. ജനപക്ഷത്തു നിന്നുള്ള നിലപാടുകളെ എടുത്തിട്ടുള്ളു. വിവാദങ്ങളിലൊന്നും ചെന്ന് ചാടിയിട്ടില്ല. ജനങ്ങൾ അത് മനസിലാക്കുന്നു. പൊതുജന പിന്തുണയില്ലാതെ ഒരു സംഘടനക്കും മുന്നോട്ടു പോകാനാവില്ലല്ലോ.

വിവാദങ്ങളുണ്ടായിരുന്നെങ്കിൽ പ്രചാരണം തുടങ്ങുമ്പോൾ താനെന്ന അത് പൊങ്ങി വരുമായിരുന്നു. എന്നും നീതിയുടെയും ജനനന്മയുടെയും പക്ഷത്തു നിന്ന് മാത്രമേ താൻ പ്രവർത്തിച്ചിട്ടുള്ളു.

ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന തങ്ങൾ ആറു  പേരും  ഒരേ മനസോടെയാണ് ഒരു വർഷമായി പ്രവർത്തിക്കുന്നത്. മഴവില്ലിലെ നിറങ്ങൾ പോലെയാണ് നിങ്ങൾ എന്ന ചിലർ പറഞ്ഞത് ഓർക്കുന്നു. ജയിച്ചാൽ ഈ കൂട്ടായും തുടരും. ആറു  പേരും  ജയിക്കുമെന്നതിൽ സന്ദേഹമൊന്നും തോന്നുന്നില്ല- ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടായ   സണ്ണി പറയുന്നു.

അമേരിക്കൻ മലയാളികൾക്ക് സുപരിചിതമായ പേരാണ് സണ്ണി വള്ളിക്കളം. പ്രവർത്തന രംഗത്തെ നിലപാടുകൾ കൊണ്ടും, സുതാര്യതകൊണ്ടും, അതിലുപരി പ്രവർത്തന പരിപാടികളുടെ വിജയ് ശിൽപ്പി എന്ന നിലയിലും  ശ്രദ്ധേയൻ.  ഒരിടത്തും വഴക്കിനോ വിവാദങ്ങൾക്കോ പോയിട്ടില്ല, അതിനു വഴി കൊടുത്തിട്ടുമില്ല.

ബാലജന സഖ്യത്തിലൂടെയും, ചങ്ങനാശേരി എസ് ബി കോളേജിലെ പഠനകാലത്ത്‌  സർവകലാശാല  രാഷ്‌ടീയത്തിലൂടെയും ആണ് സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായത്. ബാലജന സഖ്യവും, കാമ്പസ് രാഷ്‌ടീയവും നൽകിയ അനുഭവങ്ങളും, പാഠങ്ങളും ഷിക്കാഗോയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സണ്ണിക്ക് മുതൽക്കൂട്ടായി. .2018 ൽ ഷിക്കാഗോയിൽ നടന്ന ഫോമ നാഷണൽ കൺവൻഷന്റെ ചെയർമാൻ ആയിരുന്ന സണ്ണിയുടെ പ്രവർത്തങ്ങളും സംഘാടക മികവും ഷിക്കാഗോ കൺവെൻഷനെ ഫോമയുടെ ഏറ്റവും മികച്ച കൺവെൻഷനുകളിൽ ഒന്നാക്കി. ഫോമായുടെ  ദേശീയ സമിതി അംഗം, ആർ.വി.പി. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച സംഘാടകനായ സണ്ണി, കൂട്ടായ പ്രവർത്തനങ്ങളിലൂടെ  ഫോമയെ കൂടുതൽ കരുത്താർജ്ജിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഫോമയുടെ കാരുണ്യ പ്രവർത്തികളെ അർഹരായ ജനങ്ങൾക്കിടയിൽ കൂടുതൽ വ്യാപിപ്പിക്കും.  യുവജനതക്ക്  വേണ്ടി  സമ്മർ ടു കേരള പരിപാടി നടപ്പിലാക്കണമെന്നതാണ് ലക്ഷ്യങ്ങളിൽ ഒന്ന്.

അമേരിക്കയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ  വ്യവസായ സ്ഥാപനങ്ങളിൽ  സമ്മർ  ഇന്റേൺഷിപ്പ്  എന്നതും ആഗ്രഹിക്കുന്നു. ഇതുവഴി ഇന്ത്യയിലെ തൊഴിൽ സംസ്കാരങ്ങളെ കുറിച്ചു പഠിക്കാനും, തൊഴിലിടങ്ങളിലെ വ്യത്യാസങ്ങൾ ബോധ്യപ്പെടാനും ഉപകരിക്കും.

നാലുവര്‍ഷം  ഷിക്കാഗോ മലയാളി അസോസിയേഷന്റെ   ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു .പിന്നീട് വൈസ് പ്രസിഡന്റും തുടര്‍ന്നു പ്രസിഡന്റുമായി.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ രണ്ട് ടേം പാരീഷ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രവർത്തന രംഗത്തെ നിലപാടുകൾ കൊണ്ടും, സുതാര്യതകൊണ്ടും, അതിലുപരി പ്രവർത്തന പരിപാടികളുടെ വിജയ ശിൽപ്പി എന്ന നിലയിലും വൈസ് പ്രസിഡന്റും, പ്രസിഡന്റുമായിരിക്കെ ഷിക്കാഗോ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ വ്യക്തിയാണ് സണ്ണി വള്ളിക്കളം .

NEWS SUMMARY: FOMAA CANDIDATE SUNNY VALLIKALAM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക