Image

ഫോമാ ഇലക്ഷനിൽ ആരു വിജയിക്കുമെന്ന്  മുൻകൂട്ടി  പ്രവചിക്കുമെന്നു  മജീഷ്യൻ കണ്ണൂർ ജോ

Published on 01 September, 2022
ഫോമാ ഇലക്ഷനിൽ ആരു വിജയിക്കുമെന്ന്  മുൻകൂട്ടി  പ്രവചിക്കുമെന്നു  മജീഷ്യൻ കണ്ണൂർ ജോ

ഫോമ ഇലക്ഷന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഇലക്ഷനിൽ ആര് വിജയിക്കുമെന്ന് തനിക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയുമെന്ന അവകാശവാദവുമായി അമേരിക്കൻ മലയാളി മജീഷ്യനും മെന്റലിസ്റ്റുമായ കണ്ണൂർ ജോ രംഗത്ത്. 

സെപ്തംബര് രണ്ടാം തിയതി വൈകുന്നേരം വിശിഷ്ട അതിഥികളുടെ മുൻപാകെ പ്രവചനം കവറിലാക്കി ഇരുമ്പു പെട്ടിയിൽ ആക്കി സീൽ ചെയ്തു മൂൺ  പാലസ്  റിസോർട്ടിന്റെ ലോക്കറിൽ  സൂക്ഷിക്കും. ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിച്ച ശേഷം പെട്ടി തുറന്നു പ്രവചനം എടുക്കുമ്പോൾ വിജയികളുടെ പേരായിരിക്കും അതിൽ ഉണ്ടായിരിക്കുക എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. 

കണ്ണൂർ സ്വദേശിയും കണക്റ്റിക്കട്ടിൽ  സ്ഥിര താമസക്കാരനും ആയ ജോ 2008-ൽ മൂന്നു പത്രങ്ങളുടെ തലക്കെട്ടു ഒരാഴ്ച മുൻപേ പ്രവചിച്ചു  മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ഫയർ എസ്കേപ്പ്, സ്പൈക്ക് എസ്കേപ്പ്, ഗ്രേവ്  യാർഡ് എസ്കേപ്പ്, വാട്ടർ എസ്കേപ്പ് തുടങ്ങി മറ്റു മജീഷ്യന്മാർ ചെയ്യാൻ മടിക്കുന്ന അപകടകരങ്ങളായ രക്ഷപ്പെടൽ ജാലവിദ്യകൾ മുമ്പ്  അവതരിപ്പിച്ചിട്ടുണ്ട്. 2016 ൽ 25 കിലോമീറ്ററോളം കണ്ണ് കെട്ടി ബൈക്ക് ഓടിച്ചുകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

magician Kannore Joe to predict Fomaa election results

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക