Image

വിജയം സുനിശ്ചിതമാക്കി ഡോക്ടര്‍ ജേക്കബ്ബും സംഘവും കാന്‍കൂണിലേക്ക് (ജോസഫ് ഇടിക്കുള.)

ജോസഫ് ഇടിക്കുള Published on 01 September, 2022
 വിജയം  സുനിശ്ചിതമാക്കി ഡോക്ടര്‍ ജേക്കബ്ബും സംഘവും കാന്‍കൂണിലേക്ക് (ജോസഫ് ഇടിക്കുള.)

ഫോമയുടെ രാജ്യന്തര കുടുബ സംഗമത്തിനും പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പിനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, തങ്ങളുടെ വിജയം സുനിശ്ചിതമാക്കി ആത്മവിശ്വാസത്തോടെ ഡോക്ടര്‍ ജേക്കബ് തോമസും അദ്ദേഹത്തിന്റെ മുന്നണിയിലെ സ്ഥാനാര്‍ത്ഥികളും കാന്‍കൂണിലേക്ക് പുറപ്പെട്ടു.

ഫോമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറാന്‍ പോകുന്ന ഉത്സവത്തിനും, ആഘോഷ രാവുകള്‍ക്കും വേദിയാകുന്ന മെക്‌സിക്കോയിലെ കാന്‍കൂണില്‍ വെച്ച് സെപ്റ്റംബര്‍ മൂന്നിനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുക. ഫോമയുടെ എല്ലാ പ്രതിനിധികളുമായി പരമാവധി ആശയവിനിമയം നടത്തിയും, അവരുടെ വോട്ടുറപ്പിച്ചുമാണ് ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാര്‍ത്ഥികള്‍ കളം പിടിക്കാന്‍ ഒരുങ്ങുന്നത്.

 ഫ്രണ്ട്‌സ് ഓഫ് ഫോമാ മുന്നണി തെരെഞ്ഞടുപ്പിന് മുന്നോടിയായി പന്ത്രണ്ടിന പരിപാടികള്‍ അവതരിപ്പിച്ചു  ശ്രദ്ധ നേടിയിരുന്നു. വാഗ്ദാനം ചെയ്ത പരിപാടികളിലെ വൈവിധ്യം കൊണ്ടും, പുതുമ കൊണ്ടും മാത്രമല്ല അവ ശ്രദ്ധേയമായത്. മലയാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവയ്ക്ക് പരിഹാരം കാണുക എന്നതിന്റെ പ്രാരംഭമായാണ് ഫോമാ പ്രതിനിധികളും അംഗ സംഘടനകളും പന്ത്രണ്ടിന പരിപാടികളെ വിലയിരുത്തിയതും അവ ശ്രദ്ധ നേടിയതും. ഫോമയ്ക്ക് ആസ്ഥാനം, ക്രൗഡ് ഫണ്ടിങ്ങിലൂടെ ഹെല്പിങ് ഹാന്‍ഡ്സിന്  ഒരു മില്യണ്‍ ഡോളര്‍ സമാഹരണം, ഓര്‍ഗന്‍ ഡോണര്‍ രജിസ്ട്രി, 100 യുഎസ് മലയാളി ഹൈസ്‌കൂള്‍ ബിരുദധാരികള്‍ക്ക്  സ്‌കോളര്‍ഷിപ്പ്, അമേരിക്കന്‍ മലയാളി ബിസിനസ് ഡയറക്ടറി,ഫോമാ ടെക്‌നോളജി ഹബ്ബ്, ഗ്രാന്‍ഡ് കാനിയന്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം, സമ്മര്‍ റ്റു കേരള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, ട്വിന്‍ സിറ്റി പ്രോഗ്രാം തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.ഫോമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥി സ്വന്തമായി രണ്ടരലക്ഷം ഡോളര്‍ ഫോമയുടെ ആസ്ഥാനത്തിനായി നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഫോമയിലെ പ്രവര്‍ത്തകരും  അംഗസംഘടനകളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബാക്കിവരുന്നരണ്ടു ലക്ഷം ഡോളര്‍ സ്‌പോണ്‌സര്‍ഷിപ്പിലൂടെ തരാമെന്ന് മറ്റുള്ളവര്‍ ഉറപ്പ് നല്‍കിയതും, ശ്രീ ജേക്കബിന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങള്‍ എത്ര ഗൗരവത്തോടെയും, ദീര്‍ഘവീക്ഷണത്തോടെയും കാര്യങ്ങള്‍ നോക്കിക്കാണുന്നു എന്നതിന് തെളിവാണ്. ഫോമാ കേരള ഹൗസ് എന്ന ആശയം ഫോമയിലെ പ്രവര്‍ത്തകര്‍ക്ക്  വലിയ ഊര്‍ജ്ജം നല്‍കുന്നതിന് സഹായിച്ചു.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡോക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍, ഓജസ് ജോണ്‍  ജനറല്‍ സെക്രട്ടറിയായും, ബിജു തോണിക്കടവില്‍ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും  ഡോക്ടര്‍  ജെയ്മോള്‍ ശ്രീധര്‍  ജോയിന്റ് സെക്രട്ടറി ആയും, ജെയിംസ് ജോര്‍ജ് ജോയിന്റ് ട്രഷറര്‍ ആയും ആണ് മത്സരിക്കുന്നത്. എല്ലാവരെയും വന്‍ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് ഫോമാ ടീമംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

English Summary: Fomaa election.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക