Image

മികച്ച പ്രവർത്തന പാരമ്പര്യവുമായി മിനി ജോസഫ് വെസ്റ്റേണ്‍ റീജിയനിൽ നിന്ന്  നാഷണല്‍ കമ്മിറ്റിയിലേക്ക്

Published on 01 September, 2022
മികച്ച പ്രവർത്തന പാരമ്പര്യവുമായി മിനി ജോസഫ് വെസ്റ്റേണ്‍ റീജിയനിൽ നിന്ന്  നാഷണല്‍ കമ്മിറ്റിയിലേക്ക്

ലോസ്ആഞ്ചലസ്: വിവിധ രംഗങ്ങളിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ച വച്ച മിനി ജോസഫ്    ഫോമ വെസ്റ്റേണ്‍ റീജിയനിൽ നിന്ന്  നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു.    കാലിഫോര്‍ണിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരളാ അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ പൂർണ  പിന്തുണയുമുണ്ട്

കലയുടെ കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിക്കുന്ന മിനി, താമസിക്കുന്ന കമ്യൂണിറ്റിയുടെ ഹോം ഓണേഴ്‌സ് അസോസിയേഷന്‍ മെമ്പറായും സേവനം അനുഷ്ഠിച്ചുവരുന്നു. രജിസ്‌ട്രേഡ് നഴ്‌സായ മിനി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ലൈസന്‍സിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സെക്ഷനില്‍ ഡിസ്ട്രിക് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നു. 

ഫോമയുടെ വെസ്റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറം സെക്രട്ടറിയായും,  ഇന്‍ലാന്റ് എംപയര്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റായും, അസോസിയേഷന്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായാണ് ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് കടന്നുവരുന്നത്. 

ജോലിയോടൊപ്പം മയൂര സില്‍ക് എന്ന ബിസിനസ് സ്ഥാപനത്തിന്റെ പങ്കാളിയായും മിനി പ്രവര്‍ത്തിക്കുന്നു. നല്ലൊരു കലാകാരിയും, സംഘാടകയുമായ മിനി ജോസഫിനെ  വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ടോമി പുല്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. 

സീറോ മലബാർ കത്തോലിക്ക കോൺഗ്രസ്‌ ന്റെ നാഷണൽ കമ്മിറ്റി മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

മിനിയുടെ ഒപ്പം  പിന്തുണയും പ്രചോദനവുമായി ഭർത്താവ്  ബൈജു വിതയത്തിലും സ്കൂൾ വിദ്യാർഥികളായ 3 കുട്ടികളും ഉണ്ട്.

കപട രാഷ്ട്രീയത്തിന്റെ ഒഴുക്കിൽ പെടാതെ നേരിനും നന്മക്കുമൊപ്പം ഫോമയെ നയിക്കാൻ വെസ്റ്റേൺ റീജിയനിൽ നിന്നും നമുക്കും മിനിയോടൊപ്പം ചേരാം. നന്മയും നേരും കൈമുതലയുള്ള നേതാക്കളെ വിജയിപ്പിക്കുന്നതോടൊപ്പം  നമ്മുടെ നാടിന്റെ സംസ്കാരം കൈവിടാതെ പുതിയ തലമുറയെ വാർത്തെടുക്കാൻ നമുക്കും ഫോമയോടൊപ്പം ചേരാം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക