Image

വി.ഐ.പി. റിലേഷൻസ്  കമ്മിറ്റിയും സജീവമായി രംഗത്ത് 

Published on 31 August, 2022
വി.ഐ.പി. റിലേഷൻസ്  കമ്മിറ്റിയും സജീവമായി രംഗത്ത് 

കാൻ കുൻ: മന്ത്രി റോഷി അഗസ്റ്റിനും നടൻ സുരാജ് വെഞ്ഞാറമ്മൂടുമടക്കമുള്ള  വിശിഷ്ടാതിഥികളെ  എതിരേൽക്കാൻ വി.ഐ.പി. റിലേഷൻസ്  കമ്മിറ്റിയും സജീവമായി.    

കാൻ കുൻ വിനോദ സഞ്ചാര കേന്ദ്രമായതിനാൽ പങ്കെടുക്കുന്നവർക്ക് ഗൗരവവതരമായ ചര്ച്ചക്കും സെമിനാറിനുമൊന്നും സമയം കിട്ടാനിടയില്ലെങ്കിലും   ഫോമായുടെ പതിവ് പരിപാടികളും ചർച്ചകളും  ഇപ്രാവശ്യവുമുണ്ട്. ഒട്ടേറെ പ്രമുഖരുടെ സാനിധ്യവും കൺവൻഷനെ അവിസ്മരണീയമാക്കും.

നാട്ടിലെ മഴക്കെടുതി ആശങ്ക പകർന്നുവെങ്കിലും അതിഥികളെല്ലാം എത്തുന്നുണ്ട്.

വി.ഐ.പി റിലേഷൻസ്  കമ്മിറ്റി ചെയർ ഹരി നമ്പുതിരിയും കോർഡിനേറ്റർ റോയി ചെങ്ങന്നൂരുമാണ്. ലാലി കളപ്പുരക്കൽ, ജാസ്മിൻ പരോൾ, ആനി ലിബു , സ്വപ്ന നായർ എന്നിവരാണ് അംഗങ്ങൾ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക