Image

ആസാദ് കാശ്മീര്‍ പരാമര്‍ശം : ഉരുണ്ടു കളിച്ച് ജലീലിന്റെ വിശദീകരണം

ജോബിന്‍സ് Published on 13 August, 2022
ആസാദ് കാശ്മീര്‍ പരാമര്‍ശം : ഉരുണ്ടു കളിച്ച് ജലീലിന്റെ വിശദീകരണം

പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നു വിശേഷിപ്പിച്ച് വിവാദത്തിലായ കെ.ടി. ജലീല്‍ വിശദീകരണവുമായി രംഗത്ത്. പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ജലീലിന്റെ വിശദീകരണം. താന്‍ ഉദ്ദേശിച്ചത് മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്തതാണെന്നാണ് വാദം. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ''ആസാദ് കശ്മീര്‍''എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

കശ്മീരിനെ കുറിച്ച് വിവരിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിന്റെ അവസാനം വാല്‍ക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാദങ്ങളോടുള്ള പ്രതികരണം കെ ടി ജലീല്‍ രേഖപ്പെടുത്തിയത്. പാക്കധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

ഇന്ത്യയുെട ഭാഗമായ കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീരെന്നും പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരെന്നുമാണ് ജലീല്‍ ആദ്യ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. ജലീലിനെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ktjaleel's explanation about his Controversial remark on kashmir

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക