Image

ലോകായുക്ത ഭേദഗതി : ബദല്‍ നിര്‍ദ്ദേശവുമായി സിപിഐ

ജോബിന്‍സ് Published on 12 August, 2022
ലോകായുക്ത ഭേദഗതി : ബദല്‍ നിര്‍ദ്ദേശവുമായി സിപിഐ

ലോകായുക്ത നിയമനിര്‍മ്മാണ വിഷയത്തില്‍ ഇടഞ്ഞു നിന്ന സിപിഐ അയയുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ മറ്റൊരു ബദല്‍ നിര്‍ദ്ദേശം സിപിഐ മുന്നോട്ട് വച്ചിരിക്കുകയാണ്. ലോകായുക്ത വിധിയുടെ നടത്തിപ്പിന് സ്വതന്ത്രമായ ഉന്നതസമിതി രൂപീകരിക്കണം. അന്തിമ തീരുമാനം സര്‍ക്കാരിന് നല്‍കുന്നതിന് പകരം ഈ ഉന്നത സമിതിക്ക് വിടണമെന്നുമാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് അടുത്തയാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനമുണ്ടാകും

കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമനിര്‍മ്മാണത്തിനായി നിയമസഭ സമ്മേളിക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ ധാരണയിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്.

ലോകായുക്ത വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ സിപിഐ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചതിലാണ് സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പ്രസ്തുത വകുപ്പില്‍ അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് സ്ഥാനിത്തിരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക