Image

കടയ്ക്കാവൂര്‍ പോക്‌സോ കേസ് ; അമ്മ ഇരയാണെന്നും അച്ഛനെ സംശയിച്ച് കൂടെയെന്നും സുപ്രീം കോടതി

ജോബിന്‍സ് Published on 12 August, 2022
കടയ്ക്കാവൂര്‍ പോക്‌സോ കേസ് ; അമ്മ ഇരയാണെന്നും അച്ഛനെ സംശയിച്ച് കൂടെയെന്നും സുപ്രീം കോടതി

അമ്മ പ്രായപൂര്‍ത്തിയാകാത്ത തന്റെ മകനെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന പേരില്‍ നേരത്തെ ഏറെ വിവാദമായ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. കേസില്‍ അമ്മ ഇരയാണെന്നും അച്ഛനെ സംശയിച്ചുകൂടെയെന്നുമാണ് സുപ്രീം കോടതി ചോദിച്ചത്. 

അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്. അതേസമയം കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ നടപടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് മകന്‍ വാദിച്ചു.

പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന ആരോപണം മകന്റെ അഭിഭാഷകന്‍ നിഷേധിച്ചു. ഡോക്ടറുമാരുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി നേരത്തെ ഈ കേസ് റദ്ദാക്കിയത്. 

വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് അമ്മ കണ്ടുപിടിച്ചെന്നും  ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് പ്രത്യേക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക