Image

സംസ്ഥാനം വിടാന്‍ അപേക്ഷ നല്‍കി വിജയ് സാഖറെ

ജോബിന്‍സ് Published on 12 August, 2022
സംസ്ഥാനം വിടാന്‍ അപേക്ഷ നല്‍കി വിജയ് സാഖറെ

സംസ്ഥാനത്തെ രണ്ട് ഉന്നത ഐ പി എസ് ഉദ്യേഗസ്ഥര്‍ കേന്ദ്ര ഡെപ്യുട്ടേഷന് അപേക്ഷ നല്‍കി. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി വിജയസാഖറേയും, തൃശൂര്‍ റേഞ്ച് ഡി ഐ ജി അനൂപ് കുരുവിള ജോണുമാണ് കേന്ദ്ര ഡെപ്യുട്ടേഷന് അപേക്ഷ നല്‍കി.

നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്ക് പോകുന്നതിനാണ് സാഖറെ ഡെപ്യൂട്ടേഷന്‍ ആവശ്യപ്പെട്ടത്. നിലവില്‍ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് അദ്ദേഹം. സര്‍ക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുക്കേണ്ടത്.

സമീപകാലത്തായി വിവാദ വിഷയങ്ങളിലും കേസുകളിലും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച വിജയ് സാഖറെ ഇടത് സര്‍ക്കാരിന്റെ വിശ്വസ്തരില്‍ ഒരാളായി അറിയപ്പെടുന്നയാളാണ്. വിജയ് സാഖറെയ്ക്കൊപ്പം തൃശൂര്‍ ഡി ഐ ജി അനൂപ് കുരുവിള ജോണും കേന്ദ്ര ഡെപ്യൂട്ടേഷനായി അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടു അപേക്ഷകളും സര്‍ക്കാരിന്റെ പരിഗണനിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക