Image

സ്വാതന്ത്യദിനത്തില്‍ നടത്തുന്ന വിരുന്ന് ഗവര്‍ണ്ണര്‍ ഒഴിവാക്കി

ജോബിന്‍സ് Published on 12 August, 2022
സ്വാതന്ത്യദിനത്തില്‍ നടത്തുന്ന വിരുന്ന് ഗവര്‍ണ്ണര്‍ ഒഴിവാക്കി

സ്വാതന്ത്യദിനത്തില്‍ പതിവായി രാജ്ഭവനില്‍ നടത്തുന്ന വിരുന്ന് ഇത്തവണ ഉണ്ടാകില്ല. വിരുന്ന് ഒഴിവാക്കിയതായി ഗവര്‍ണ്ണര്‍ അറിയിച്ചു. മുഖ്യമന്ത്രി, മന്ത്രിമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് വിരുന്ന് നല്‍കാറുള്ളത്. 

അത്താഴവിരുന്നിനായി നീക്കിവച്ച മുഴുവന്‍ തുകയും സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതായി രാജ്ഭവന്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിരുന്ന് ഒഴിവാക്കിയതിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. സമയബന്ധിതമായി ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് ലോകായുക ഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക