Image

മന്ത്രിസഭയ്‌ക്കെതിരെ പാര്‍ട്ടി വിമര്‍ശനമുണ്ടായില്ലെന്ന് മുഹമ്മദ് റിയാസ്

ജോബിന്‍സ് Published on 12 August, 2022
മന്ത്രിസഭയ്‌ക്കെതിരെ പാര്‍ട്ടി വിമര്‍ശനമുണ്ടായില്ലെന്ന് മുഹമ്മദ് റിയാസ്

സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്ക് എതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളാണ് സംസ്ഥാന സമിതിയില്‍ നടന്നത്.

സംസ്ഥാനക്കമ്മിറ്റിയിലേത് എന്ന പേരില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണ്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. അംഗങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇന്ന് നേതൃത്വം മറുപടി നല്‍കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള നടപടികളും നിര്‍ദ്ദേശങ്ങളും തീരുമാനിച്ചേക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തുപോലും എത്തുന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക