Image

'ഹര്‍ ഘര്‍ തിരംഗ പദ്ധതി'; തപാല്‍ വകുപ്പില്‍ നിന്ന് വിറ്റുപോയത് ഒരു കോടിയിലധികം ദേശീയ പതാകകള്‍

ജോബിന്‍സ് Published on 12 August, 2022
'ഹര്‍ ഘര്‍ തിരംഗ പദ്ധതി'; തപാല്‍ വകുപ്പില്‍ നിന്ന് വിറ്റുപോയത് ഒരു കോടിയിലധികം ദേശീയ പതാകകള്‍

കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തപാല്‍ ഓഫീസുകളില്‍ നിന്ന് 10 ദിവസത്തിനകം വിറ്റുപോയത് ഒരു കോടിയിലധികം ദേശീയ പതാകകള്‍. തപാല്‍ വകുപ്പിന് കീഴിലുള്ള ഒന്നര ലക്ഷം ഓഫീസുകളില്‍ നിന്നാണ് ആളുകള്‍ നേരിട്ടും ഓണ്‍ലൈനായും പതാകകള്‍ വാങ്ങിയത്. 

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ആഘോഷമായ 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതിയാണ് 'ഹര്‍ ഘര്‍ തിരംഗ'. 

ഇതിനേത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങളെല്ലാം ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു. 4.2 ലക്ഷത്തോളം തപാല്‍ ജീവനക്കാരാണ് രാജ്യത്തുടനീളം ഹര്‍ ഘര്‍ തിരംഗയുടെ പ്രചരണത്തിലേര്‍പ്പെട്ടിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക