Image

വയനാട്ടില്‍ മൂന്നരക്കേലാ കഞ്ചാവുമായി യുവാവ് പിടിയില്‍

ജോബിന്‍സ് Published on 12 August, 2022
വയനാട്ടില്‍ മൂന്നരക്കേലാ കഞ്ചാവുമായി യുവാവ് പിടിയില്‍

കഞ്ചാവുമായി യുവാവ് പിടിയില്‍. വയനാട്ടിലെ കല്‍പ്പറ്റയിലാണ് സംഭവം. മുട്ടില്‍ മേപ്പള്ളി സജീര്‍ (35) ആണ് പിടിയിലായത്. മൂന്നര കിലോയോളം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കല്പ്പറ്റ പോലീസും ജില്ലാ നാര്‍ക്കോട്ടിക് സ്‌ക്വാഡും സംയുക്തമായായിരുന്നു തെരച്ചില്‍ നടത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വയനാട് ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവാണിതെന്നാണ് പോലീസ് നിഗമനം. 

ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ കയ്യില്‍ നിന്നും വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരുമുണ്ടെന്നാണ് പോലീസ് നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക