Image

തൃശൂരില്‍ വീണ്ടും ചുഴലി ; വീടിന്റെ മേല്‍ക്കൂര സ്‌കൂളില്‍

ജോബിന്‍സ് Published on 12 August, 2022
തൃശൂരില്‍ വീണ്ടും ചുഴലി ; വീടിന്റെ മേല്‍ക്കൂര സ്‌കൂളില്‍

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒരു വീടിന്റെ മേല്‍ക്കൂര പറന്ന് തൊട്ടടുത്തുള്ള സ്‌കൂളില്‍ ചെന്ന് വീണു. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്താണ് കാറ്റുവീശിയത്. 

കഴിഞ്ഞ ദിവസം ജില്ലയിലെ മാള, അന്നമനട മേഖലകളില്‍ ചുഴലിക്കാറ്റ് വീശിയിരുന്നു. വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. മേല്‍ക്കൂരയിലെ ഓടുകളും ഷീറ്റുകളും പറന്നുപോയി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായിരുന്നു.

അന്ന് അന്നമനട പഞ്ചായത്തിലെ പാലശ്ശേരി,എരയാംകുടി പ്രദേശത്താണ് കാറ്റടിച്ചത്. ജാതി,പ്ലാവ്,തേക്ക് എന്നിങ്ങനെ ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി വീണു. നൂറോളം വാഴകളും നിലംപൊത്തി. രണ്ട് മാസം മുമ്പും അന്നമനട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക