Image

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു

ജോബിന്‍സ് Published on 12 August, 2022
കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു

കോട്ടയത്ത്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. തൃക്കൊടിത്താനത്താണ് സംഭവം. സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. മതില്‍ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സിപിഎം അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. 

സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്‍, സുനില്‍, മിജു എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക